പത്താന് സിനിമയില്‍ ദീപിക ധരിച്ച കാവി ബിക്കിനിയുടെ പേരില്‍ വലിയ വിവാദമാണ് ബിജെപി നേതാക്കള്‍ ഉണ്ടാക്കുന്നത്. ഈ വിവാദങ്ങള്‍ കത്തി നില്ക്കുന്നതിനിടയില് ഖത്തറില്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പ് ഫൈനല്‍ വേദിയില്‍ ദീപിക എത്തിയിരുന്നു.
മത്സരത്തിന് മുമ്പ് മുന്‍ സ്പാനിഷ് ടീം ക്യാപ്റ്റന്‍ ഇക്കര്‍ കാസിലസിനൊപ്പം ദീപികയാണ് ലോകകപ്പ് ട്രോഫി അനാവരണം ചെയ്തത്. ബിക്കിനി വിവാദങ്ങള്‍ക്കിടെ ലോകകപ്പ് ട്രോഫി അനാവരണം ചെയ്ത ദീപികയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിത ദീപികയുടെ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ പങ്കുവച്ച പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. യാഥാര്‍ത്ഥ ട്രോഫി മെസിയുടെ കയ്യില്‍ അല്ല തന്റെ കയ്യിലാണ് എന്നാണ് രണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ദീപികയെ ചേര്‍ത്ത് നിര്‍ത്തിയ ഫോട്ടോ പങ്കുവച്ചായിരുന്നു രണ്‍വീര്‍ ഇങ്ങനെ കുറിച്ചത്.”യഥാര്‍ത്ഥ ട്രോഫി എന്റെ കൈയ്യിലാണ്’. ഞങ്ങള്‍ ഒരുമിച്ച് ഈ മഹത്തായ സംഭവത്തിന് സാക്ഷ്യം വഹിച്ചതില്‍ വളരെ സന്തോഷവും നന്ദിയും ഉണ്ട്-എന്നായിരുന്നു രണ്‍വീര്‍ കുറിച്ചത്.
”ലോക കപ്പ് ട്രോഫിയ്ക്കൊപ്പം എന്റെ ട്രോഫി” എന്ന ക്യാപ്ഷനും രണ്‍വീര്‍ കുറിച്ചു.അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരം ഖത്തറിലെ സ്റ്റേഡിയത്തില്‍ ഒരുമിച്ചാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും വീക്ഷിച്ചത്.
മത്സരത്തിലെ ആവേശകരമായ നിമിഷങ്ങള്‍ വരുമ്പോള്‍ തങ്ങളുടെ വികാര പ്രകടനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും രണ്‍വീര്‍ സിങ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.