ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ നടിയാണ് രഞ്ജിനി സാഷ സെല്വരാജു. നടിയുടെ യഥാര്‍ഥ പേര് സാഷ സെല്‍വരാജ് എന്നാണ് . പിന്നീട് തമിഴ് ചലച്ചിത്ര സംവിധായകന് ഭാരതിരാജ ആണ് രഞ്ജിനി എന്ന പേര് നല്‍കിയത്. ‘മുതല്‍ മര്യാദൈ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് താരം എത്തുന്നത്.
വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീവം ആണ്. സാമൂഹിക വിഷയങ്ങളിലും പ്രതികരണം അറിയിച്ച് നടി എത്താറുണ്ട്. ഇപ്പോള്‍ രഞ്ജിനിയുടെ ഒരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണവും ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി. കടകളില്‍ പ്രവേശിക്കാന്‍ പോലും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് , ആദ്യ ഡോസ് എടുത്ത സര്‍ട്ടിഫിക്കറ്റ് ഇതെല്ലാം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി രഞ്ജിനി സാഷ സെല്വരാജു.
”പാല് വാങ്ങാന്‍ പോകുന്നതിനും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണമെന്നാണോ? നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കോമാളികള്‍’, എന്ന് രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ നിരവധി പ്രതികരണം ആണ് വന്നുകൊണ്ടിരിക്കുന്നത്. നടിയെ സപ്പോര്‍ട്ട് ചെയ്തും വിമര്‍ശിച്ചും പ്രേക്ഷകര്‍ എത്തുന്നുണ്ട്.
അതേസമയം പുതിയ മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ കഴിഞ്ഞ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, രണ്ടാഴ്ച മുമ്പ് വാക്സിന് ആദ്യ ഡോസ് എടുത്തതിന്റെ രേഖ, ഒരു മാസം മുമ്പ് കൊവിഡ് വന്ന് ഭേദമായതിന്റെ രേഖ എന്നിവയിലേതെങ്കിലും
ഉണ്ടെങ്കിലെ കടകളില്‍ പ്രവേശിക്കാന്‍ പറ്റുള്ളു. വാക്സീന് സര്‍ട്ടിഫിക്കറ്റ് മൊബൈലിലോ പ്രിന്റ് ഔട്ട് എടുത്തോ കാണിക്കാം .