രൺദീപ് ഹൂഡ എന്ന നടനെ ഇന്ത്യൻ സിനിമയിലെ പല പ്രേക്ഷകർക്കും സുപരിചിതമായിരിക്കും. താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സ്വതന്ത്ര വീർ സവർക്കർ. ഇതിനുവേണ്ടി ശരീരഭാരം അടക്കം കുറച്ചിരുന്നു ഇദ്ദേഹം. ഇതിൻറെ ചില ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. സവർക്കറുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. സവർക്കർ ആയി എത്തുന്നത് രൺദീപ് ഹൂഡ തന്നെയാണ്. ചിത്രത്തിനുവേണ്ടി താൻ ഇതുവരെ 18 കിലോ കുറച്ചു എന്നാണ് നടൻ പറയുന്നത്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇനിയും ശരീരഭാരം കുറയ്ക്കും എന്നാണ് അദ്ദേഹം പറയുന്നത്. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി താരം ഏത് അറ്റം വരെയും പോവുകയാണല്ലോ എന്ന് പ്രേക്ഷകരും പറയുന്നു. ഇതിനുമുൻപും പലതരത്തിലുള്ള രൂപമാറ്റങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ഇദ്ദേഹം. വർഷങ്ങൾക്കു മുൻപ് എക്സ്ട്രാക്ഷൻ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും താരം അരങ്ങേറിയിരുന്നു.
മുൻപ് സവർക്കറുടെ ലുക്കിലുള്ള താരത്തിന്റെ ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്ററായി അണിയറ പ്രവർത്തകർ പുറത്ത് ഇറക്കിയിരുന്നു. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിംഗ്, സാം ഖാൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. താരൻ നായകനായി അൺഫയർ ആൻഡ് ലൗവ്ലി എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതിൽ ഇല്യാന ഡിക്രൂസ് ആണ് നായികയായി എത്തുന്നത്.