National

വാക്ക് പാലിച്ച് രണ്‍ദീപ് ഹൂഡ; സരബ്ജിത്ത് സിംഗിന്റെ സഹോദരി ദല്‍ബീര്‍ കൗറിന്റെ അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി

പാക് ജയിലില്‍ കൊല്ലപ്പെട്ട സരബ്ജിത്ത് സിംഗിന്റെ സഹോദരി ദല്‍ബീര്‍ കൗറിന്റെ അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ വാക്ക് പാലിക്കാനായി ദല്‍ബീര്‍ കൗറിന്റെ മരണവാര്‍ത്തയറിഞ്ഞയുടന്‍ അദ്ദേഹം മുബൈയില്‍ നിന്നെത്തുകയായിരുന്നു.

- Advertisement -

സരബ്ജിത്ത് സിംഗിന്റെ ജീവിതം പ്രമേയമാക്കി ഒരുക്കിയ ‘സരബ്ജിത്ത്’ എന്ന ചിത്രത്തില്‍ അദ്ദേഹമായി എത്തിയത് രണ്‍ദീപ് ഹൂഡയായിരുന്നു. 2016ലാണ് ചിത്രം പുറത്തിറങ്ങിയത്. ഐശ്വര്യ റായ് ആയിരുന്നു സരബ്ജിത്തിന്റെ സഹോദരിയായ ദല്‍ബീര്‍ കൗറിന്റെ വേഷം അവതരിപ്പിച്ചത്. തീവ്രവാദവും ചാരവൃത്തിയും ആരോപിച്ച് പാകിസ്താന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച സഹോദരന് നീതി ലഭിക്കാനുള്ള ദല്‍ബീറിന്റെ പോരാട്ടത്തെപ്പറ്റിയായിരുന്നു സിനിമ. സരബ്ജിത്ത് കൊല്ലപ്പെട്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമ പുറത്തിറങ്ങിയത്.

ലാഹോറിലും ഫൈസലാബാദിലും ഉണ്ടായ സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന കുറ്റം ചുമത്തി സരബ്ജിത്തിനെ പാക് കോടതി വധശിക്ഷക്ക് വിധിക്കുകയായിരുന്നു. പക്ഷേ വധശിക്ഷ നടപ്പിലാക്കാതെ നീണ്ടുപോയി. ഒടുവില്‍ 2013 ഏപ്രില്‍ 26ന് പാക് ജയിലില്‍ സഹതടവുകാരുടെ മര്‍ദനമേറ്റ് സരബ്ജിത്ത് കൊല്ലപ്പെടുകയായിരുന്നു.

സിനിമയില്‍ സരബ്ജിത്തിന്റെ വേഷം ചെയത രണ്‍ദീപിനോട് സരബ്ജത്തിന്റെ സഹോദരി ദല്‍ബീറിന് വളരെ ആത്മബന്ധം തോന്നിയിരുന്നു. ഒരിക്കല്‍ രണ്‍ദീപ് ഹൂഡയോട് ദല്‍ബീര്‍ പറഞ്ഞു.’സരബ്ജിത്തിനെ ഞാന്‍ നിങ്ങളിലൂടെ കാണുന്നു, ഞാന്‍ മരിക്കുമ്പോള്‍ എന്റെ മൃതദേഹം സംസ്‌കരിക്കാന്‍ നിങ്ങള്‍ മുന്‍പിലുണ്ടാകണം, എന്റെ സഹോദരനെപ്പോലെ…’. ‘ഞാനുണ്ടാവും…’. അന്ന് രണ്‍ദീപ് വാക്കുകൊടുത്തു. അന്ന് ദല്‍ബീറിന് കൊടുത്ത വാക്കാണ് രണ്‍ദീപ് ഹൂഡ ഇന്ന് പാലിച്ചത്.

പഞ്ചാബിലെ അമൃത്സറിനടുത്തുള്ള ഭിഖിവിന്ദിലില്‍വച്ചാണ് ദല്‍ബീര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വിവരമറിഞ്ഞെത്തിയ രണ്‍ദീപ് അന്ത്യോപചാരം അര്‍പ്പിക്കുകയും സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി ചിതക്ക് തീ കൊളുത്തുകയും ചെയ്തു.

Rathi VK

Recent Posts

ടോവിനോ തോമസ് ജീവിതത്തിൽ ആദ്യമായി കണ്ട സിനിമാതാരം ആരാണെന്ന് അറിയുമോ? അതിന് പിന്നിൽ വലിയൊരു കഥയുണ്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് നടികർ. ഇപ്പോൾ ഈ സിനിമയുടെ…

9 hours ago

ഇവിടെ ഒരു ജാസ്മിൻ വെറുപ്പിക്കുമ്പോൾ സാക്ഷാൽ സൽമാൻ ഖാന്റെ പോലും കണ്ണ് നനയിച്ച ഒരു ജാസ്മിൻ ഉണ്ടായിരുന്നു ഹിന്ദിയിൽ, എങ്ങനെയാണ് ജാസ്മിൻ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത് എന്നറിയുമോ?

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഹിന്ദിയിൽ ഈ പരിപാടി അവതരിപ്പിക്കുന്നത് സൽമാൻ…

9 hours ago

എന്തൊരു അഹന്തയാണ് രഞ്ജിനി ഹരിദാസിന്? ഈ ഞാൻ ആരാണ്? ആദ്യം ഈ അഹന്ത മാറ്റിവയ്ക്കൂ – ജാൻമണി വിഷയത്തിൽ രഞ്ജിനി ഹരിദാസിനെതിരെ പൊളി ഫിറോസ്

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പോളി ഫിറോസ്. ഫിറോസ് ഖാൻ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. അതുപോലെ തന്നെ…

10 hours ago

മകൻ സിനിമയിലെ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ ഇപ്പോഴും ജോലിക്ക് പോകുന്നു, എവിടെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ അച്ഛൻ ജോലി ചെയ്യുന്നത് എന്നറിയുമോ? ഇത്രയും സിമ്പിൾ ആയിരുന്നോ ഈ മനുഷ്യൻ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഇദ്ദേഹത്തിന്റെ മെയ്ദിന ആശംസകൾ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ…

10 hours ago

നല്ല ബുദ്ധിമുട്ടുണ്ട്, ഉറക്കം പോകുന്നു, പിന്നെ കരച്ചിലും – അമ്മയായ ശേഷം വിശേഷം പങ്കുവെച്ചുകൊണ്ട് സീരിയൽ താരം ജിസ്മി

മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള പരമ്പരകളിൽ ഒന്നാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിച്ചിരുന്നത് നടി…

11 hours ago