Film News

താരസംഘടനയുടെ കുറ്റപത്രം കൊറിയറിൽ കിട്ടി. പേടിച്ചാണ് താൻ ജീവിക്കുന്നത്. ഷമ്മി തിലകൻ പറയുന്നത് കേട്ടോ?

താരസംഘടന എ എം എം എയുടെ അച്ചടക്കസമിതി അയച്ച കുറ്റപത്രം തനിക്ക് കൊറിയറിൽ ലഭിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് ഷമ്മിതിലകൻ. അതിലെ ഉള്ളടക്കം ഇപ്പോൾ വെളിപ്പെടുത്തുവാൻ ആഗ്രഹിക്കുന്നില്ല എന്നും വാക്കിലും ആയി മറുപടി അയക്കുന്ന കാര്യം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറയുന്നു. ഈ കുറ്റം മാത്രം തയ്യാറാക്കിയിരിക്കുന്നത് ഒരു വക്കിൽ ആണെന്നാണ് ഞാൻ കരുതുന്നത് എന്ന് ഷമ്മിതിലകൻ പറഞ്ഞു. ഇതിലെ ഭാഷ സംഘടനയിലെ അംഗങ്ങൾക്ക് വഴങ്ങുന്ന ഒന്നല്ല.

- Advertisement -
Web

ഇതിൽ പറയുന്ന ഒരു കാര്യം അഡ്വക്കേറ്റ് ശ്രീ കുമാർ സംസാരിക്കുന്ന യോഗത്തിൽ താൻ ബഹളമുണ്ടാക്കി എന്നാണ്. ആ യോഗത്തിൽ താൻ പങ്കെടുത്തിരുന്നു. തനിക്ക് അനുവദിച്ച സമയത്തിൽ ചില കാര്യങ്ങൾ താൻ വക്കീലിനോട് ചോദിക്കുകയുണ്ടായി. എന്നാൽ അതിലൊന്നും അദ്ദേഹം കൃത്യം മറുപടി തന്നില്ല. എന്നു മാത്രമല്ല മറുപടിയില്ലാതെ മറ്റ് അംഗങ്ങളെ നോക്കിയിരിക്കുകയാണ് അദ്ദേഹം ചെയ്തത്. അസോസിയേഷനു വേണ്ടി വാദിച്ച എത്ര കേസ് അദ്ദേഹം വിജയിച്ചു എന്ന് ഒരൊറ്റ ചോദ്യം തനിക്കുണ്ട്. കാശുണ്ടാക്കാൻ വേണ്ടി സംഘടനയെ ഇങ്ങനെ ഉപയോഗപ്പെടുത്തുന്നത് എത്തിക്സ് ഇല്ലായ്മയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ജനറൽബോഡി യോഗത്തിന് പങ്കെടുക്കുവാനുള്ള അറിയിപ്പ് തനിക്ക് ലഭിച്ചില്ല എന്നും ഇദ്ദേഹം പറയുന്നു. അറിയിപ്പ് ലഭിക്കാതെ അജണ്ട അറിയാതെ യോഗത്തിൽ പങ്കെടുക്കുവാൻ കഴിയില്ല. ഈ അച്ചടക്കസമിതി ക്കെതിരെ താൻ പരാതി കൊടുത്തിട്ടുണ്ട്. മീ ടു ആരോപണമുള്ള ഒരു വ്യക്തിയാണ് ഇതിൽ പ്രിസൈഡിങ് ഓഫീസർ. അതുകൊണ്ടുതന്നെ ധാർമികമായി ഒരുകാരണവശാലും ഈ സമിതി നിലനിൽക്കില്ല. എന്നുമാത്രമല്ല അത്തരമൊരു സമിതിയുടെ മുന്നിൽ ഹാജരായി മറുപടി പറയേണ്ട തെറ്റ് താൻ ചെയ്തിട്ടില്ല.

തൻറെ പരാതിയിൽ പ്രസിഡൻറ് ആദ്യം തീരുമാനം എടുക്കട്ടെ. തന്നെ പുറത്താക്കണമെന്ന് മുൻവിധിയോടെയാണ് ഇവരുടെ പ്രവർത്തനങ്ങൾ മുഴുവനും. താൻ ഭയത്തിലാണ് ജീവിക്കുന്നത്. ഏത് സമയത്താണ് തന്നെ ഇവരിൽ ചിലർ അപായപ്പെടുത്തുക എന്ന് പറയാൻ കഴിയില്ല. ഏതോ ഒരു വ്യക്തിയുടെ മുഖത്ത് ആസിഡ് ഒഴിക്കും എന്ന മുൻപ് ഒരംഗം തന്നോട് പറഞ്ഞത് കേട്ടിട്ടുണ്ട്. അത് ഓർക്കുമ്പോൾ തനിക്ക് പേടിയുണ്ട്. റിയൽ എസ്റ്റേറ്റ് മാഫിയയുടെ ആളുകളാണ് പലരും. ജീവിതം ഒന്നുള്ളത് ആരെയും പേടിക്കാതെ ജീവിക്കാൻ കഴിയണം എന്ന് ഇദ്ദേഹം പറയുന്നു.

Abin Sunny

Recent Posts

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

8 mins ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

48 mins ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

1 hour ago

നടൻ ഹക്കീം ഷാ വിവാഹിതനായി, ആർഭാടങ്ങൾ ഒന്നുമില്ലാതെ രജിസ്റ്റർ മാരേജ്, മാതൃകാപരം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹക്കീം ഷാ. മലയാള സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോൾ ഇദ്ദേഹം…

1 hour ago

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

8 hours ago

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

8 hours ago