മലയാള സിനിമയ്ക്ക് ലഭിച്ച ഒരു അനുഗ്രഹമാണ് നടന് മമ്മൂട്ടി. താരം അഭിനയലോകത്തേക്ക് എത്തിയിട്ട് 50 വര്‍ഷം പിന്നിട്ടു. ഇതിനിടെ മലയാളികളുടെ മെഗാസ്റ്റാര്‍ ആയി മാറുകയും ചെയ്തു മമ്മൂട്ടി. നായകനായും അച്ഛനായും വില്ലനായും അങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ മമ്മൂട്ടി അവതരിപ്പിച്ചു. സിനിമയെ തന്റെ ജീവിതത്തിന്റെ ഒരു പാതി ആയിട്ട് തന്നെയാണ് മമ്മൂട്ടി കണ്ടത്. കലയോടുള്ള നടന്റെ ഇഷ്ടം തന്നെയാണ് ഈ നിലയില്‍ മമ്മൂട്ടിയെ എത്തിച്ചത്. മമ്മൂട്ടിക്ക് അഭിനയത്തോടുള്ള ഇഷ്ടത്തെ കുറിച്ച് അദ്ദേഹത്തെ അടുത്തറിയാവുന്ന പലരും പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. അതുപോലെ മമ്മൂട്ടി എന്ന വ്യക്തിയുടെ മഹത്വത്തെക്കുറിച്ചും നിരവധിപേര്‍ പറഞ്ഞിട്ടുണ്ട്.
അദ്ദേഹം സിനിമയെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കിയത് പോലെ മറ്റൊരു താരവും മനസ്സിലാക്കിയിട്ടില്ല എന്നുതന്നെ പറയാം. വലിയൊരു നടന് ആവണം എന്നതായിരുന്നു അദ്ദേഹം ജീവിതത്തില്‍ ആഗ്രഹിച്ചിരുന്നത്. ഈ എഴുപതാം വയസ്സിലും യുവത്വത്തിന്റെ ചുറുക്കോടെ വെള്ളിത്തിരയില്‍ മുന്നില്‍ തന്നെയാണ് അദ്ദേഹം.
ഇപ്പോള്‍ മമ്മൂട്ടിയെക്കുറിച്ച് നടന് രാമു പഠിക്കല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് രാമു. ഇതില്‍ നെഗറ്റീവ് പോസിറ്റീവ് നിറഞ്ഞ കഥാപാത്രങ്ങള്‍ നിരവധിയാണ്. മമ്മൂട്ടി എല്ലാംകൊണ്ടും ഭാഗ്യവാനായ ഒരു വ്യക്തി ആണെന്നാണ് രാമു പറയുന്നത്.
‘വളരെ ചെറിയ രീതിയില്‍ തുടങ്ങിതാണ് മമ്മൂക്ക. അവിടുന്ന് പതുക്കെ വളര്‍ന്ന് തുടങ്ങി. ഇത്രയധികം ഉയരത്തില്‍ എത്തിയിട്ടും മമ്മൂക്കയുട ഗ്രാഫ് താഴ്ന്നിട്ടില്ല. ജീവിതത്തിലും കരിയറിലും ഉയര്‍ന്ന് തന്നെയാണ് പോകുന്നത്. മക്കളുടെ കാര്യത്തിലും കുടുംബപരമായും സോഷ്യല്‍ സ്റ്റാറ്റസിന്റെ കാര്യത്തിലായാലും മമ്മൂക്ക എപ്പോഴും ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. മമ്മൂക്കയെപ്പോലെ അറിയപ്പെടുന്ന നടനാണ് ഇന്ന് ദുല്‍ഖറും. ‘ഒന്നുകില്‍ വിദ്യഭ്യാസമുള്ളിടത്ത് കല നില്‍ക്കില്ല. കലയുള്ളിടത്ത് പണം നില്‍ക്കില്ല എന്നൊക്കെ പറയുന്ന കേട്ടിട്ടുണ്ട്. എന്നാല്‍ മമ്മൂക്കയുടെ കാര്യത്തില്‍ എല്ലാ ഭാഗ്യങ്ങളും ലഭിച്ചിട്ടുണ്ട് രാമു പറഞ്ഞു.