മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രമേശ് പിഷാരടി. ടെലിവിഷനിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കോമഡി പരിപാടിയായ റബ്ബർ ബാൻഡ്സ് അവതരിപ്പിച്ചിരുന്നത് രമേശ് പിഷാരടിയും ധർമ്മജനും ചേർന്നായിരുന്നു. മിമിക്രി വേദികളിലും സജീവമായിരുന്നു താരം. പിന്നീട് കപ്പൽ മുതലാളി എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമയിൽ നായകനായി അരങ്ങേറുന്നത്.
തുടർന്ന് നിരവധി സിനിമകളിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിൽ ആരും അവതരിപ്പിച്ചു. പഞ്ചവർണ്ണ തത്ത എന്ന സിനിമയിലൂടെ സംവിധായകനായും താരം അരങ്ങേറി. പിന്നീട് മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഗാനഗന്ധർവ്വൻ എന്ന ചിത്രവും രമേശ് പിഷാരടി ആയിരുന്നു സംവിധാനം ചെയ്തത്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് രമേശ് പിഷാരടി. രമേശ് പിഷാരടി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ട് വൈറലായി മാറുന്നത്. ഇതിന് കാരണം ചിത്രങ്ങൾക്ക് താഴെ രമേശ് പിഷാരടി നൽകുന്ന രസകരമായ ക്യാപ്ഷനുകൾ ആണ്.
ഇപ്പോൾ പിഷാരടി പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. തൻറെ ജീവിതം മാറ്റിമറിച്ച വ്യക്തിയുടെ ചിത്രമാണ് രമേശ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. ഈ വ്യക്തിയുടെ ചിത്രം കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി ഇരിക്കുകയാണ് മലയാളികൾ. രമേശ് പിഷാരടി പങ്കുവെച്ച ചിത്രം ആരുടേതാണ് എന്ന് അറിയുമോ? രമേശ് പിഷാരടിയുടെ ചിത്രം തന്നെയാണ് അദ്ദേഹം പങ്കുവെച്ചത്.
“എൻറെ ജീവിതം മാറ്റിമറിച്ച വ്യക്തി” എന്ന അടിക്കുറിപ്പോടെ ആയിരുന്നു സ്വന്തം ചിത്രം തന്നെ രമേശ് പിഷാരടി പങ്കുവെച്ചത്. രമേശ് പിഷാരടി സ്വയം ട്രോളയത് ആണോ എന്നായിരുന്നു ആരാധകരുടെ ആദ്യത്തെ സംശയം. എന്നാൽ സംഗതി അതല്ല എന്ന് ഉടൻ തന്നെ അവർക്ക് മനസ്സിലായി. ഒട്ടും സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നുമാണ് രമേശ് പിഷാരടി വരുന്നത്. സ്വന്തം കഴിവുകൊണ്ട് ആണ് പിഷാരടി ഇതുവരെ എത്തിയത്. അതായത് തൻറെ വിജയങ്ങൾക്ക് പിറകിൽ തന്നെയാണ് എന്ന സന്ദേശമാണ് രമേശ് പിഷാരടി ഇതിലൂടെ നൽകുന്നത്.