മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രാകുൽ പ്രീത് സിംഗ്. പഞ്ചാബി സ്വദേശിയാണ് താരം. മോഡലിംഗ് രംഗത്തിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സൗന്ദര്യമത്സരങ്ങളിൽ താരം പങ്കെടുത്തിരുന്നു. തെലുങ്ക് സിനിമയിലൂടെ ആണ് താരം അരങ്ങേറുന്നത്. വളരെ പെട്ടെന്ന് തന്നെ താരം ശ്രദ്ധിക്കപ്പെട്ടു. തെലുങ്കിലെ മുൻനിര താരങ്ങൾക്കൊപ്പം എല്ലാം തന്നെ താരം നായികയായി അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിന് പുറമെ സ്വന്തമായി ബിസിനസ് കൊണ്ടുനടക്കുന്ന വ്യക്തി കൂടിയാണ് ഇവർ. സ്വന്തമായി താരത്തിന് ജിം ഉണ്ട്. സെലിബ്രിറ്റികൾ അടക്കം നിരവധി ആളുകളാണ് ഇവിടെ അംഗങ്ങളായിട്ടുള്ളത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം നിമിഷനേരം കൊണ്ട് ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറുന്നത്.
ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് താരം. താരമിപ്പോൾ ബോളിവുഡ് സിനിമകളിലാണ് കൂടുതലായി അവസരങ്ങൾ തിരയുന്നത്. അതുകൊണ്ടുതന്നെ ശരീരത്തിൽ പല തരത്തിലുള്ള വ്യത്യാസങ്ങൾ പരീക്ഷിക്കുകയാണ് താരം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എ എൽ വിജയ് സംവിധാനം ചെയ്യുന്ന തമിഴ് തെലുങ്കു ചിത്രമായ ഒക്ടോബർ 31 ലേഡീസ് നൈറ്റ് എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. ഒരു സസ്പെൻസ് ത്രില്ലറാണ് ചിത്രം. നാല് പെൺകുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചനകൾ.
അതേസമയം താരം കഴിഞ്ഞദിവസം പങ്കുവെച്ച ചിത്രമാണ് ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്നത്. ഒട്ടും തിരിച്ചറിയാൻ പറ്റാത്ത വിധം താരം മാറിപ്പോയിരിക്കുന്നു. ഇതിന് കാരണം താരം പ്ലാസ്റ്റിക് സർജറി ചെയ്തതാണ് എന്നാണ് റിപ്പോർട്ടുകൾ. ചുണ്ടിന് ആണ് താരം പ്രധാനമായി പ്ലാസ്റ്റിക് സർജറി ചെയ്തത് എന്നാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ അതിനുപുറമേ താരം മൂക്കും റീ സ്ട്രക്ചർ ചെയ്തിട്ടുണ്ട് എന്നാണ് ചിത്രങ്ങളിൽ നിന്നും മനസ്സിലാവുന്നത്. എന്തായാലും ഈ വിഷയത്തിൽ താരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. താരം ഈ വിഷയത്തിൽ പ്രതികരിക്കുന്നത് വരെ ഇത് ഒരു റൂമർ മാത്രമായി അവശേഷിക്കും.