മലയാളം ബിഗ് ബോസ് സീസണ് 2ല്‍ മത്സരിക്കാന്‍ എത്തിയ താരമായിരുന്നു രജിത് കുമാര്‍. ബിഗ്ബോസില്‍ എത്തിയപ്പോള്‍ വലിയ പ്രേക്ഷക പിന്തുണയും രജിതിന് ലഭിച്ചിരുന്നു. എന്നാല്‍ ഷോ കംപ്ലീറ്റ് ചെയ്യാന്‍ ഈ താരത്തിന് സാധിച്ചില്ല. സഹ മത്സരാര്‍ത്ഥിയുടെ കണ്ണില്‍ മുളകുപൊടി തേച്ചതിന്റെ പേരില്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന് രജിതിനെ പുറത്താക്കുകയായിരുന്നു. ഇപ്പോഴിതാ രജിത് പങ്കുവെച്ച് ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ രജിത് പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
View this post on Instagram
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പൊന്നാനിയിലെത്തിയ ചിത്രങ്ങളാണ് രജിത് കുമാര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നടനും കോമഡി താരവുമായ പ്രശാന്ത് കാഞ്ഞിരമറ്റവും ഒപ്പമുണ്ട്. സിനിമ റിലീസ് ചെയ്യുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിലെല്ലാം ചിത്രം തിയറ്ററില്‍ തന്നെ കാണണമെന്ന് പ്രേക്ഷകരോട് രജിത് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്.
ഓട്ടോറിക്ഷാക്കാരൻ്റെ ഭാര്യ എന്ന സിനിമയുടെ Promotion ൻ്റെ ഭാഗമായി പൊന്നാനിയിലെ അലങ്കാർ തിയേറ്ററിൽ എത്തിയ ഞാനും പ്രശാന്ത് കാഞ്ഞിരമറ്റവും ഈ സിനിമയുടെ Producer Akbar Travels MD ശ്രീ. K V.അബ്ദുൾ നാസർ അവർകളോടും പൊന്നാനി നിവാസികളോടുമൊപ്പം തിയേറ്ററിൽ എന്നും താരം കുറിച്ചു.
സ്വപ്ന സുന്ദരി, ഈശോ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച രജിതിന്റെ ഏറ്റവും പുതിയ ചിത്രം സൂരജ് വെഞ്ഞാറമൂട്, ആന്‍ അഗസ്റ്റിന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ആണ്. ഇന്നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.