രജിത് കുമാർ എന്ന വ്യക്തി ബിഗ് ബോസ്സിൽ എത്തുന്നതിനു മുമ്പ് വളരെയധിയകം ഹേറ്റേഴ്സ് ഉള്ള ആളായിരുന്നു, ബിഗ് ബോസ് എന്ന പരിപാടി പലരുടെയും ജീവിതം മാറ്റിമറിച്ച ഒരു ജനകീയ ഷോ ആയിരുന്നു, നിരവധി വിമർശങ്ങൾ നേരിട്ടെങ്കിലും ഷോ വളരെ വിജയകരമായിരുന്നു, സീസൺ 2 വിലെ ഒരാളായിരുന്നു രജിത് സാർ, തുടക്കം മുതൽ മറ്റുള്ളവരിൽ നിന്നും വ്യഥയസ്ഥനായ അദ്ദേഹം വളരെ പെട്ടന്ന് ജന ശ്രെധ നേടിയെടുത്തു, നിരവധി ആരാധകരേ സ്വന്തമാക്കുകയും ചെയ്തിരുന്നു..
പക്ഷെ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായ അപ്രതീക്ഷിത കാരണം കൊണ്ട് പരിപാടിയിൽ നിന്നും അദ്ദേഹം പുറത്ത് പോകേണ്ടിവന്നു, അതിനു തൊട്ട് പിന്നാലെ തന്നെ കൊറോണ വൈറസിനെ തുടർന്ന് ലോക്ക് ഡൌൺ ആയത്കൊണ്ട് ഷോ അവസാനിപ്പിക്കേണ്ടിവന്നു, ഇപ്പോൾ അദ്ദേഹം വിവാഹം എന്ന കാര്യത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്… “എനിക്ക് നിബന്ധനകളുണ്ട് വിവാഹത്തിന്, അതെല്ലാം ഒത്തു ഒരാള്‍ വന്നാല്‍ നോക്കും. ഡിഗ്രികള്‍ എന്റെയത്ര ഇല്ലെങ്കിലും കുറേയെങ്കിലും വേണം. ആറേഴ് നിബന്ധനകളുണ്ട് വിവാഹത്തിന് അതിലൊന്നാമത്തെ കാര്യം ഇതാണ്. എന്നേക്കാളും ആക്ടീവായിരിക്കണം, എനിക്ക് വയ്യാതെ വന്നാലും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ചെയ്യാന്‍ ആ കുട്ടിക്ക് കഴിയണം. ഒരിക്കലുമൊരു കുമാരിയെ വിവാഹം ചെയ്യില്ല, ഇതാണ് അടുത്ത നിബന്ധന. വിവാഹമോചനം നേടിയവരോ, ഭര്‍ത്താവ് മരിച്ചവരോ അങ്ങനെയുള്ള ഒരാളെയേ വിവാഹം കഴിക്കുകയുള്ളൂ.
കല്യാണം കഴിഞ്ഞാല്‍ 10 വര്‍ഷത്തേക്ക് അധികം കാണരുത്, ഇടയ്ക്കിടയ്ക്ക് കണ്ടാല്‍ മതി. സകലസമയവും ഒപ്പമുണ്ടാവരുത്. ഭാര്യ ഭര്ത്താവ്കുട്ടികള് ഈ സങ്കല്‍പ്പത്തോട് താല്പര്യമില്ല. വിവാഹം ചെയ്യാന്‍ പോവുന്ന സ്ത്രീക്ക് മക്കളുണ്ടാവാന്‍ പാടില്ല. മക്കളെ ഇഷ്ടമല്ലാത്തത് കൊണ്ടല്ല, മക്കളെ ഒരുപാട് ഇഷ്ടമാണ്. ഭാര്യയും മക്കളുമൊക്കെയായി പോവുമ്ബോള്‍ സമൂഹത്തെ നഷ്ടമാവും. അത് പറ്റില്ല. എനിക്കെല്ലാം സമൂഹമാണ്. ” രജിത് പറയുന്നു.