സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഒരു വീഡിയോ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തുന്ന രണ്ട് സഹോദരിമാരുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കുടുംബസമേതമാണ് ഇവർ തിരുപ്പതി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്. ഇതിൽ ഇപ്പോൾ എന്താണ് വലിയകാര്യം എന്ന് ചോദിക്കാൻ വരട്ടെ. ഇവർ ആരാണ് എന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും. ഇവരുടെ പിതാവ് ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പർ സ്റ്റാർ ആണ്.
ഐശ്വര്യ ആർ ധനുഷ്, സൗന്ദര്യ രജനികാന്ത് എന്നിവർ ആണ് ഇപ്പോൾ തിരുപ്പതി ക്ഷേത്ര സന്ദർശനം നടത്തിയിരിക്കുന്നത്. സൂപ്പർസ്റ്റാർ രജനീകാന്തിൻ്റെ മക്കളാണ് ഇരുവരും. അടുത്തിടെ ആയിരുന്നു ഇവർ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. സൗന്ദര്യയുടെ ഭർത്താവ് വിശാഖൻ, മകൻ വേദ് എന്നിവർ ഒപ്പമുണ്ടായിരുന്നു. ഇരുവരും സന്ദർശനം നടത്തുന്ന വീഡിയോ ഏതോ ആരാധകൻ ആണ് ആദ്യം കണ്ടുപിടിച്ചതും പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചതും. സൂപ്പർസ്റ്റാർ രജനീകാന്ത് നടക്കുന്നതു പോലെ തന്നെയാണ് മക്കളും നടത്തുന്നത് എന്നാണ് ആരാധകർ പറയുന്നത്.
സൂപ്പർ താരം ധനുഷ് ഐശ്വര്യയുടെ ഭർത്താവ്. ധനുഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 3 എന്ന ചിത്രം സംവിധാനം ചെയ്തത് ഐശ്വര്യ ആയിരുന്നു. ഐശ്വര്യ ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ഇത്. ഇരുവർക്കും രണ്ടു മക്കൾ ആണ് ഉള്ളത്. ചെന്നൈയിൽ തന്നെയാണ് ഐശ്വര്യ കുടുംബമായി താമസിക്കുന്നത്.
#AishwaryaDhanush #SoundaryaRajinikanth #Vishakan #Rajinikanth #Tirupati @soundaryaarajni pic.twitter.com/dn3JdoOVRe
— JD (@mastervijay2020) September 23, 2021
സൗന്ദര്യയും സിനിമാമേഖലയിൽ തന്നെ പ്രവർത്തിക്കുകയാണ്. പിതാവ് രജനീകാന്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കൊച്ചടയാൻ എന്ന ചിത്രം സംവിധാനം ചെയ്തത് സൗന്ദര്യ ആയിരുന്നു. സൗന്ദര്യയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു ഇത്. മോഷൻ ക്യാപ്ച്ചർ ടെക്നോളജി ഉപയോഗിച്ച് പൂർണമായും നിർമിച്ച ആദ്യ ഇന്ത്യൻ ചിത്രം കൂടിയായിരുന്നു ഇത്. എന്നാൽ ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ല.