Film News

രജനികാന്ത് ബസ് കണ്ടക്ടർ ആയിരുന്നു എന്ന് കേട്ടിട്ടല്ലേ ഉള്ളൂ? എങ്കിൽ ആദ്യമായി ഇതാ കണ്ടോളൂ

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ ആരാണ് എന്ന ചോദ്യം ചോദിച്ചാൽ രജനീകാന്ത് എന്ന ഒരു ഉത്തരമേ ആരും പറയുകയുള്ളൂ. അത്രയ്ക്കും ജനപ്രിയമായ താരമാണ് തമിഴ്നാട്ടിലും പുറത്തും രജനീകാന്ത്. എന്നാൽ രജനീകാന്ത് സത്യത്തിൽ ഒരു തമിഴ്നാട് സ്വദേശി അല്ല എന്നതാണ് സത്യം. ശിവാജി റാവു ഗെയ്ക്‌വാദ് എന്നാണ് സൂപ്പർസ്റ്റാറിന്റെ യഥാർത്ഥ പേര്. മഹാരാഷ്ട്ര സ്വദേശിയാണ് ഇദ്ദേഹം. സിനിമയിൽ എത്തുന്നതിന് മുൻപ് ബസ് കണ്ടക്ടർ ആയിട്ട് രജനീകാന്ത് ജോലി ചെയ്തിരുന്നു എന്ന് കേൾക്കാത്തവർ ആരുമുണ്ടാകില്ല. എന്നാൽ അന്നത്തെ രജനിയുടെ ചിത്രം നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ? ഉണ്ടാവുകയില്ല. എങ്കിലിതാ ആദ്യമായി കണ്ടോളൂ.

- Advertisement -

സൂപ്പർ സ്റ്റാർ ആകുന്നതിനു മുൻപ് ബാംഗ്ലൂർ ട്രാൻസ്പോർട്ട് സർവീസിലെ കണ്ടക്ടർ ആയിരുന്നു അദ്ദേഹം. കഴിഞ്ഞദിവസമാണ് രജനികാന്ത് കണ്ടക്ടർ ആയിരുന്നപ്പോൾ ഉള്ള ചിത്രങ്ങൾ ഇൻറർനെറ്റിൽ പ്രചരിച്ചത്. 1970 കാലഘട്ടത്തിൽ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കുന്ന കാലഘട്ടത്തിലാണ് സംവിധായകൻ കെ ബാലചന്തർ രജനീകാന്ത് എന്ന നടനെ കണ്ടെത്തിയത്. പിന്നീട് ബാലചന്ദർ സിനിമകളിൽ ഒരുപാട് സഹനടൻ വേഷം രജനീകാന്ത് ചെയ്തു. തുടർന്ന് സ്റ്റൈലും ശൈലിയും കൊണ്ട് രജനി തമിഴ് സിനിമയിൽ തൻറെ തായ് ഒരു ഇടം കണ്ടെത്തുകയായിരുന്നു.

രാവിലെ ആറുമണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ആയിരുന്നു രജനീകാന്ത് കണ്ടക്ടർ ആയിരിക്കുമ്പോൾ ഉള്ള ഡ്യൂട്ടിസമയം. വളരെ വേഗത്തിലായിരുന്നു രജനീകാന്ത് ടിക്കറ്റുകൾ എല്ലാം കൊടുത്തു തീർക്കാറുണ്ടായിരുന്നത്. തൻറെതായ സ്റ്റൈലിൽ ചില്ലറയും ബാക്കിയും കൊടുത്തിരുന്ന രജനിയെ ഇന്നും സഹപ്രവർത്തകർ ഓർക്കുന്നു.

അണ്ണാതെ രജനീകാന്ത് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. സൺ പ്രൊഡക്ഷൻസ് ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. കലാനിധി മാരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. സിരുത്തൈ ശിവ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുശ്ബു, നയൻതാര, മീന, കീർത്തി സുരേഷ് തുടങ്ങിയ വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ. ചിത്രം അടുത്ത വർഷം പൊങ്കലിന് തീയേറ്ററുകളിലെത്തും.

Athul

Recent Posts

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

23 mins ago

ഒന്നര മാസം കട്ടിലിൽ ഇരുന്നുണ്ടായ ബന്ധമല്ലേ, ദിൽഷയുടെ ‘റോബിൻ സ്ട്രാറ്റജി’ പുറത്തെടുത്ത് ജാസ്മിൻ; ഭർത്താവ് മരിച്ച ഭാര്യയെ പോലെ.

ബിഗ്ബോസിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രി പുറത്തായപ്പോൾ ദിവസങ്ങളോളം ഗബ്രിയുടെ ഫോട്ടോ പിടിച്ച് ജാസ്മിൻ കരയുന്നുണ്ടായിരുന്നു. പലപ്പോഴും ഗബ്രിയുടെ…

40 mins ago

ഗബ്രിക്ക് കുറച്ച് ഈഗോ പരിപാടിയൊക്കെ ഉണ്ട്. അവൻ കുറച്ച് സ്വയം പൊക്കിയാണ്.ജാസ്മിനോട് കണക്ഷൻ വരാനുള്ള കാരണം ഇതാണ്

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് പൂജ കൃഷ്ണ.ബിഗ്ബോസ് സീസൺ 6ലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു…

2 hours ago

ജാസ്മിനെ തല്ലിയതും അവളെ ജയിലിലേക്കും നോമിനേറ്റ് ചെയ്തതും റസ്മിൻ.നിങ്ങൾക്ക് ജാസ്മിനോട് വെറുപ്പോ അറപ്പോ ഉണ്ടായിക്കോട്ടെ,പക്ഷെ ഇത് വേണ്ട

ബിഗ്ബോസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജാസ്മിൻ ജാഫർ.അതേ സമയം ജാസ്മിനെ വീണ്ടും ജയിലിലേക്ക് അയച്ചത് തെറ്റാണെന്ന് പ്രേക്ഷകർ പറയുന്നു.…

3 hours ago

ഹിന്ദു വോട്ടുകൾ മുഴുവൻ സുരേഷ് ഗോപിക്ക് ഉറപ്പ്.സുരേഷ് ഗോപിക്ക് ജയം ഉറപ്പ്’; ഭൂരിപക്ഷം 20,000 കടക്കും,കാരണം ഇതാണ്

തൃശൂരിൽ സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന് കണക്ക്കൂട്ടൽ.നിയോജക മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകളിൽ മികച്ച മുന്നേറ്റം തന്നെ…

4 hours ago

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

18 hours ago