മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് രാജിനി ചാണ്ടി. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ എത്തുന്നത്. തുടർന്ന് ഗാന്ധി നഗറിൽ ഉണ്ണിയാർച്ച എന്ന ചിത്രത്തിലും താരം അഭിനയിച്ചു. പിന്നീട് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ബോസ് എന്ന പരിപാടിയിലും മത്സരാർത്ഥിയായ താരം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ അടുത്തിടെ വലിയ വിവാദങ്ങളാണ് താരത്തിൻ്റെ പേരിൽ പൊട്ടിപ്പുറപ്പെട്ടത്.
അതീവ ഗ്ലാമറസായി ഉള്ള വസ്ത്രങ്ങൾ ധരിച്ച് നടത്തിയ ഫോട്ടോഷൂട്ട് ആണ് വിവാദങ്ങൾക്ക് കാരണം. എഴുപതാം വയസ്സിലും ഇത്രയും മോഡേൺ ആയി വസ്ത്രം ചെയ്യേണ്ട ആവശ്യമുണ്ടോ എന്നായിരുന്നു മലയാളികളുടെ ആദ്യ പ്രതികരണം. ഒരിക്കൽപോലും മമ്മൂട്ടിയോട് ചോദിക്കാത്ത ഈ ചോദ്യം ഒരു സ്ത്രീയാണ് എന്നതുകൊണ്ടുമാത്രം മലയാളികൾ ഇവരോട് ചോദിച്ചു. തുടർന്ന് നെഗറ്റീവ് കമൻറുകൾ മാത്രമായിരുന്നു ചിത്രത്തിന് താഴെ വന്നുകൊണ്ടിരുന്നത്. എന്നാൽ ഇതിനെല്ലാം കണക്കിന് മറുപടി നൽകിക്കൊണ്ട് താരം തന്നെ രംഗത്ത് വന്നിരുന്നു. ദേശീയ മാധ്യമങ്ങൾ അടക്കം ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഇൻറർനാഷണൽ ലെവലിൽ നാണം കെട്ടിരിക്കുകയാണ് ആണ് മലയാളികൾ.
ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ അഥവാ ബിബിസി ന്യൂസ് ആണ് ഇപ്പോൾ ഇവരുടെ വിഷയം വാർത്ത ആക്കിയത്. ഇവരെ നടത്തിയ ഫോട്ടോഷൂട്ട്, അതിനോട് മലയാളികൾ പ്രതികരിച്ച വിധം, എല്ലാം വളരെ കൃത്യമായി തന്നെ ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മലയാളികളെ ഏറ്റവും കൂടുതൽ അഭിനന്ദിച്ച മാധ്യമങ്ങളിൽ ഒന്നായിരുന്നു ബിബിസി. കേരള മോഡൽ എന്ന സങ്കല്പം ലോകത്തിനു മുൻപിൽ അവതരിപ്പിച്ചതും ഇവർ തന്നെ ആയിരുന്നു. ഇപ്പോൾ അവർ തന്നെയാണ് മലയാളികളുടെ തനി സ്വഭാവം എന്താണെന്ന് ലോകത്തിനു മുൻപിൽ തുറന്നു കാട്ടി ഇരിക്കുന്നതും. എന്നാൽ ഇതൊന്നും കണ്ട നാണം കിട്ടുന്നവർ അല്ല മലയാളികൾ, കാണ്ടാമൃഗം പോലും തോൽക്കുന്ന തൊലിക്കട്ടി ആണല്ലോ നമുക്കെല്ലാം ഉള്ളത്.
കഴിഞ്ഞ ആഴ്ചയാണ് രാജിനി ചാണ്ടി അവരുടെ ഫോട്ടോ ഷൂട്ട് നടത്തിയത്. ജീൻസും ടോപ്പും ആയിരുന്നു വേഷം. അൾട്ര മോഡേൺ ലുക്കിൽ ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. എന്നാൽ നിങ്ങൾക്ക് ഈ വയസ്സാൻ കാലത്ത് ഇതിൻറെ ആവശ്യം വല്ലതുമുണ്ടോ എന്നായിരുന്നു മലയാളികളുടെ പ്രതികരണം. എഴുപതാം വയസ്സിൽ കൊച്ചുമക്കളെയും കളിപ്പിച്ച് ബൈബിളും വായിച്ച് വീട്ടിലിരുന്നാൽ പോരേ എന്നായിരുന്നു ഒരു വ്യക്തി നടത്തിയ കമൻറ്. എന്നാൽ ഇവരിൽ ഒരാളും തന്നെ മമ്മൂട്ടിയോട് ഇത്തരത്തിൽ ഒരു ചോദ്യം ചോദിക്കാൻ ധൈര്യപ്പെട്ടില്ല.
എഴുപതാം വയസ്സിൽ മമ്മൂട്ടി എന്ത് കോപ്രായം കാണിച്ചാലും അതെല്ലാം മലയാളികൾക്ക് മാസ് ആണ്. ഇതേ ആളുകൾ തന്നെയാണ് സ്ത്രീകൾ അവരുടെ ഇഷ്ടപ്രകാരം ഡ്രസ്സ് ചെയ്യുമ്പോൾ, “അവർ അവർക്കിഷ്ടമുള്ള വസ്ത്രം ധരിച്ചാൽ ഞങ്ങൾ ഞങ്ങൾക്ക് ഇഷ്ടമുള്ള കമൻറ് പറയും” എന്നു യാതൊരുവിധ ഉളുപ്പും കൂടാതെ പറയുന്നത്. ഇവറ്റകളെ പോലെയുള്ള ആളുകൾ ഉള്ളിടത്തോളം കാലം മലയാളികൾ അന്താരാഷ്ട്രതലത്തിൽ നാണംകെട്ട കൊണ്ടിരിക്കും എന്നത് തീർച്ച.