ആത്മസഖി എന്ന സീരിയലിലൂടെയാണ് നടന് റെയ്ജന് രാജന് പ്രേക്ഷക ശ്രദ്ധ നേടിയത്. ആദ്യ സീരിയലിലൂടെ തന്നെ ഒരുപാട് ആരാധികമാരെ സ്വന്തമാക്കാനും ഈ താരത്തിന് സാധിച്ചു. പിന്നീട് ചെയ്ത പ്രിയപ്പെട്ടവള്‍ എന്ന സീരിയലും ഹിറ്റായി. തിങ്കള്‍ കലമാന്‍ ശേഷം ഇപ്പോള്‍ സൂര്യ ടിവിയിലെ ഭാവന എന്ന സീരിയല്‍ ചെയ്തുകൊണ്ടിരിയ്ക്കുകയാണ് റെയ്ജന്.
ഈ അടുത്ത് ആയിരുന്നു താരത്തിന്റെ വിവാഹം. വളരെ ലളിതമായിട്ട് ആയിരുന്നു വിവാഹം എല്ലാം നടത്തിയത്. നേരത്തെ തന്നെ തന്റെ പ്രണയം താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വിവാഹ ശേഷം മറ്റൊരു സന്തോഷ വാര്‍ത്തയാണ് നടന് പങ്കിട്ടത്. ഭാര്യയെ കടല്‍ കാണിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്.
ഭാര്യയുടെ കൈയ്യും പിടിച്ച് കടലിലേക്ക് പോകുകയാണ് താരം. പെട്ടന്ന് തിരമാല അടിച്ചു കയറി വന്നതും തിരിഞ്ഞോടുന്നതും വീഡിയോയില്‍ കാണാം. വീഡിയോയിലെ കാഴ്ചയെക്കാള്‍ രസകരം ബാഗ്രൗണ്ടില്‍ വരുന്ന ഡയലോഗ് ആണ്. എന്നെ കടല്‍ കാണിച്ചു തരുമോ എന്ന് ചോദിയ്ക്കുന്നതും, ദേ കടല്‍ എന്ന് പറയുമ്പോഴേക്കും തിരമാല അടിച്ച് കയറി വരുമ്പോള്‍ ഓടിക്കോ എന്ന് പറഞ്ഞ് നിലവിളിക്കുന്നതുമാണ് ബാക്ക്ഗ്രൗണ്ട്.
ഇവിടെ നിന്നും പകര്‍ത്തിയ വീഡിയോയും റെയ്ജന് പങ്കിട്ടു. ഇതിന് താഴെ രസകരമായ നിരവധി കമന്റും വരുന്നുണ്ട്. താരദമ്പതികളുടെ ഈ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.
View this post on Instagram