പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കുടുംബമാണ് പേളി മാണിയുടെ. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് പേളിയും ശ്രീനിയും റേച്ചലെല്ലാം. തങ്ങളുടെ കുടുംബത്തിലെ കുഞ്ഞു വിശേഷങ്ങള്‍ പോലും ഇവര്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പേളി മാണിയുടെ സഹോദരി റേച്ചല്‍ മാണി അമ്മയായ സന്തോഷമാണ് പങ്കുവെച്ചത്. ആണ്‍കുട്ടിയാണ് റേച്ചല്‍ മാണിക്ക്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ സന്തോഷവാര്‍ത്ത പേളി പങ്കുവെച്ചത്. തന്റെ കുഞ്ഞനുജത്തി ഇപ്പോള്‍ അമ്മയായെന്നും , താന്‍ ഇപ്പോള്‍ ഒരു വലിയമ്മമായായി എന്നും പേളി പറയുന്നു.
View this post on Instagram
അതേസമയം കുഞ്ഞിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടില്ല. എന്തായാലും പേളി കുടുംബത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി എത്തിയ സന്തോഷത്തിലാണ് ഇവരെല്ലാം. നില ബേബിക്ക് ഒരു കുഞ്ഞനുജന് കൂടി എത്തിയിരിക്കുകയാണ്. ഇവര്‍ക്ക് ആശംസകള്‍ അയച്ച് നിരവധി പേരാണ് എത്തുന്നത്.
View this post on Instagram
റോബിന് ആണ് റേച്ചലിന്റെ ഭര്‍ത്താവ്. ഏറെ നാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഇവരുടെ വിവാഹം. റേച്ചലിന്റെ വിവാഹനിശ്ചയത്തിന്റെ വീഡിയോ എല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗം ആയിരുന്നു. ഭര്‍ത്താവിനൊപ്പം റേച്ചല്‍ നടത്തിയ ഫോട്ടോഷൂട്ടും ശ്രദ്ധനേടിയിരുന്നു.
View this post on Instagram
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പേര്‍ളി മാണിയുടെ സഹോദരി റേച്ചല്‍ മാണിയും. ചേച്ചിയെ പോലെ അനുജത്തിക്കും ആരാധകര്‍ ഏറെയാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് താരം ആരാധകരിലേക്ക് എത്താറുണ്ട്. റേച്ചല്‍ മാണി ഒരു ഫാഷന്‍ ഡിസൈനര്‍ കൂടി ആണ്. ഫാഷന്‍ ലോകത്ത് തിരക്കുള്ള റേച്ചല്ന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്.