Film News

ക്വീനും കുരുതിയും – ഈ രണ്ട് സിനിമകളും തമ്മിൽ ഒരു ബന്ധമുണ്ട്, അത് എന്താണെന്ന് അറിയുമോ?

മലയാളികൾക്ക് രണ്ടുതരത്തിലുള്ള ലൈഫ് ഉണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒന്ന് സോഷ്യൽ ലൈഫ് – അത് നമ്മുടെ സാധാരണ ജീവിതം. നമ്മുടെ വീട്ടുകാർ, അയൽവാസികൾ, സഹപാഠികൾ, ഒപ്പം ജോലിചെയ്യുന്നവർ, ഇവരെല്ലാം അടങ്ങുന്ന ഒരു സിസ്റ്റത്തിന് അകത്ത് ജീവിക്കുന്നതാണ് നമ്മുടെ സോഷ്യൽ ലൈഫ്. അതേസമയം മലയാളികളുടെ രണ്ടാമത്തെ ലൈഫ് ആണ് പാരലൽ വേൾഡ് ലൈഫ് അഥവാ സോഷ്യൽ മീഡിയ ലൈഫ്. ഫെയ്സ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ കയറിയാൽ മലയാളികൾ മറ്റൊരു ലോകത്ത് എത്തിയ പോലെയാണ്. മലയാളികളുടെ സോഷ്യൽ ലൈഫിൽ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് സോഷ്യൽ മീഡിയ ലൈഫ്. യഥാർത്ഥ ജീവിതത്തിൽ എങ്ങനെയാണോ അവർ അതുപോലെ ആയിരിക്കില്ല സോഷ്യൽ മീഡിയയിൽ പെരുമാറുന്നത്.

- Advertisement -

കഴിഞ്ഞദിവസം ആമസോണിൽ റിലീസ് ചെയ്ത ചിത്രമാണ് കുരുതി. വളരെ ബോൾഡ് ആയിട്ടുള്ള ഒരു കഥയാണ് ചിത്രം പറയുന്നത്. തൊട്ടാൽ പൊള്ളുന്ന ഒരു വിഷയം എന്ന് വേണമെങ്കിൽ പറയാം. പക്ഷേ വളരെ ധൈര്യത്തോടെ അത് അവതരിപ്പിക്കുവാൻ സംവിധായകന് കഴിഞ്ഞു. ഈ സിനിമ കണ്ട് ആരും ഒരു നിമിഷം ആലോചിച്ചു പോകും ഇത്രയും പോളറൈസ്ഡ് ആയിട്ടുള്ള ആളുകൾ കേരളത്തിൽ ഉണ്ടോ എന്ന്. കാരണം നമ്മൾക്ക് ചുറ്റും നമ്മൾ കാണുന്ന വ്യക്തികൾ മത വിശ്വാസികൾ ആണെങ്കിൽ പോലും അതിന് ഒരു പരിധി കളിക്കാറുണ്ട് അവർ. മതത്തിനും അപ്പുറത്ത് ആണ് മനുഷ്യസ്നേഹം എന്നു കരുതുന്നവർ തന്നെയാണ് നമ്മളിൽ ഭൂരിഭാഗവും, അതു പോലെ ഉള്ളവർ ആണ് നമുക്ക് പരിചയമുള്ള ഒരു വിധം എല്ലാവരും തന്നെ. അതുകൊണ്ടുതന്നെ കുരുതി നടക്കുന്നത് കേരളത്തിൽ ആണോ എന്ന് പോലും നമ്മൾ സംശയിച്ചുപോകും. എന്നാൽ സോഷ്യൽ മീഡിയയിൽ കയറിയാൽ ആ സംശയങ്ങളെല്ലാം ഇല്ലാതാകും. മലയാളികൾക്ക് എത്രത്തോളം മറ്റൊരു മതത്തോട് വിദ്വേഷം ഉണ്ട് എന്ന് സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾക്ക് താഴെ വരുന്ന കമൻറുകൾ പരിശോധിച്ചാൽ മാത്രം മനസ്സിലാകും.

കുറച്ചു വർഷങ്ങൾക്കു മുൻപ് റിലീസ് ചെയ്ത ചിത്രമായിരുന്നു ക്വീൻ. സാനിയ ഈയ്യപ്പൻ ആയിരുന്നു ഇതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളികളുടെ സോഷ്യൽ മീഡിയ ലൈഫിൽ നിന്ന് തന്നെയാണ് ഈ സിനിമയുടെ കഥയും ഉണ്ടായി വന്നിട്ടുള്ളത്. ഒരു പെൺകുട്ടിയും ബാക്കിയെല്ലാം ആൺകുട്ടികളും പഠിക്കുന്ന ബിടെക് ക്ലാസ് റൂം, അവരുടെ ഓണാഘോഷങ്ങൾ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ ഒരിക്കൽ വൈറൽ ആയതാണ്. അതുപോലെതന്നെ നമ്മുടെ നാട്ടിൽ ഒരു പീഡനം നടന്നുകഴിഞ്ഞാൽ ഓൺലൈൻ ആങ്ങളമാരുടെ കുത്തൊഴുക്ക് തന്നെയാണ്. ഇവർ സ്ഥിരം അടിക്കുന്ന കുറച്ച് ഡയലോഗുകൾ ഉണ്ട് – ഇവനെയൊക്കെ നടുറോഡിലിട്ട് തല്ലി കൊല്ലണം, ഇവൻറെ സാധനം ചെത്തി കളയണം, ഇവിടെ സൗദി നിയമം നടപ്പിലാക്കണം, ഇത് ഇന്ത്യയാണ് ഇവിടെ ഒന്നും നടക്കില്ല എന്നൊക്കെയുള്ള കരച്ചിലുകൾ. ഇത്തരം സോഷ്യൽ മീഡിയ കമൻറുകൾ ആണ് എന്ന് തോന്നുന്നു ക്വീൻ എന്ന സിനിമയുടെ തിരക്കഥയ്ക്ക് ആധാരമായത്.

മലയാളികളുടെ സോഷ്യൽ മീഡിയ കൾച്ചറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് നിർമ്മിച്ച രണ്ടു സിനിമകൾ ആയിട്ടാണ് ക്വീൻ, കുരുതി എന്നീ സിനിമകളെ തോന്നിയിട്ടുള്ളത്. ഇത്തരത്തിലുള്ള ആളുകളെ നിങ്ങൾക്ക് സമൂഹത്തിൽ കാണുവാൻ കഴിയില്ല. പക്ഷേ സമൂഹമാധ്യമങ്ങളിൽ കാണുവാൻ കഴിയും. അപ്പോഴും അവിടെ ഒരു ചോദ്യംഅവശേഷിക്കുന്നു. സമൂഹത്തിൽ ഉള്ള ആളുകൾ തന്നെയാണല്ലോ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത്? അപ്പോൾ ഇതിൽ ആരാണ് റിയൽ? സമൂഹത്തിൽ ജീവിക്കുന്ന മലയാളി ആണോ അതോ സമൂഹമാധ്യമങ്ങളിൽ ജീവിക്കുന്ന മലയാളിയാണോ ഒറിജിനൽ?

Athul

Recent Posts

റോക്കി പത്ത് ലക്ഷം രൂപയ്ക്ക് കുപ്പി വിൽക്കാൻ നടക്കുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് എന്താ അത്രയ്ക്ക് ബുദ്ധിയില്ലേ..?വീഡിയോയിൽ പറഞ്ഞത് അങ്ങനെ അല്ല

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ് അസി റോക്കി.സഹമത്സരാർത്ഥിയെ മർദ്ദിച്ച റോക്കിയെ അടുത്ത നിമിഷം തന്നെ ഷോയിൽ നിന്നും ബി​ഗ് ബോസ് പുറത്താക്കി.…

15 mins ago

സ്റ്റാര്‍ട് മ്യൂസിക് ഷോയില്‍ നിന്ന് ആര്യയെ പുറത്താക്കി.ഇനി എന്റെ മുഖം ടെലിവിഷനില്‍ കാണുമോ എന്നുറപ്പില്ല!

മലയാളികളുടെ ഇഷ്ട താരമാണ് അരി ബഡായി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസ് മലയാളം സീസണ്‍ 2 യില്‍ ഒരു മത്സരാര്‍ത്ഥിയായി…

45 mins ago

ജിന്റോയുടെ ഗേൾ ഫ്രണ്ട് ആദ്യമായി ലൈവ് വീഡിയോയിൽ!കൂടെ ഒരു കുട്ടിയും.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിൽ ഡേ ഒന്ന് മുതൽ അവസാനദിവസം വരെ കണ്ടന്റ് കൊടുക്കുന്നതിൽ ജിന്റോയും ജാസ്മിനും ഒപ്പത്തിന് ഒപ്പമായിരുന്നു. കഴിഞ്ഞദിവസം ആണ് നാട്ടിലേക്ക്…

2 hours ago

മോഹൻലാൽ പോലും ഫൈറ്റർ എന്നാണ് ജാസ്മിനെ വിളിച്ചത്.എത്രകാലം കാമറക്കും വീട്ടുകാർക്കും മുൻപിൽ ഇങ്ങനെ നടക്കും; എന്തോരം വേദനയുണ്ടാകും?

ബിഗ്ബോസിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരമാണ് ജാസ്മിൻ ജാഫർ.ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ ഫൈനൽ ഫൈവിൽ എത്തിയ ഏക പെൺതരിയും…

2 hours ago

പിസി ജോർജ് ഇനി ഡൽഹിയിൽ.ഉയർന്ന പദവി നൽകാൻ ഒരുങ്ങി ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം പാര്‍ട്ടി പിരിച്ചുവിട്ട് ബിജെപിയില്‍ ചേര്‍ന്ന പിസി ജോര്‍ജിനെ ദേശീയ കൗണ്‍സിലില്‍ എടുക്കുമെന്നാണ് പുറത്ത് വരുന്ന…

3 hours ago

മോഹൻലാലിനെ കണ്ട് മതിവരാതെ ഒരു അമ്മൂമ്മ.ലാലേട്ടൻ ചേർത്തുപിടിച്ചു നടന്നു.കൂടെ ഒരു ചോദ്യവും

വയോധികയായ ഒരമ്മൂമ്മ മോഹൻലാലിനെ കാണാൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റിലെത്തിയതും മോഹൻലാലിനോട് സംസാരിക്കുന്നതുമായ വീഡിയോ ഇപ്പോൾ സോഷ്യൽ…

3 hours ago