ഇടയ്ക്കിടെ വിമര്‍ശനം കേള്‍ക്കേണ്ടി വരാറുണ്ട് ബഷീര്‍ ബഷിയും കുടുംബവും . ഇടയ്ക്കൊക്കെ ഇതിനുള്ള മറുപടി ഈ കുടുംബം കൊടുക്കാറുണ്ട്. ഇപ്പോഴിതാ ബഷീര്‍ ബഷിയുടെ കുടുംബത്തിന് നേരെ വളരെ മോശമായ തരത്തില്‍ വീഡിയോ ചെയ്ത സ്ത്രീക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഖായിസ് എന്ന വേ്ളാഗര്‍. ഇറ്റ്സ് മി ഖായിസ് എന്ന യൂട്യൂബ് ചാനലിലൂടെ വീഡിയോ ചെയ്യുന്ന വ്യക്തിയാണ് ഖായിസ്.
താന്‍ ബഹുഭാര്യത്വത്തിന് എതിരെ ആണെങ്കിലും, അങ്ങനെ ചെയ്യുന്നവരോട് വിയോജിപ്പില്ലെന്ന് ഖായിസ് പറഞ്ഞു. ബഷീര്‍ ബഷി രണ്ട് ഭാര്യമാരെയും കൊണ്ട് നടക്കുന്നതില്‍ പലരും ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിയിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് അത് പ്രശ്നമല്ല, പിന്നെ മറ്റുള്ളവര്‍ അതില്‍ ദുഃഖിക്കേണ്ടയെന്ന് ഖായിസ് പറയുന്നു.
ഇവര്‍ പുറത്തുവിടുന്ന വീഡിയോയില്‍ ഭാര്യമാര്‍ രണ്ട് പേരും എപ്പോഴും കളിച്ച് ചിരിച്ച് സന്തോഷത്തോടെ കഴിയുന്നതാണ് കാണുന്നത്. അവര്‍ അവരുടെ സന്തോഷങ്ങള്‍ വിറ്റ് കാശ് ആക്കുന്നതില്‍ ആര്‍ക്കാണ് പ്രശ്നം എന്നാണ് ഖായിസ് ചോദിയ്ക്കുന്നത്.
‘ബഷീര്‍ ബഷിയുടെ രണ്ട് എരുമക്കുട്ടികള്‍’ എന്ന ടൈറ്റിലോടെയാണ് ആ സ്ത്രീ വീഡിയോ പങ്കുവെച്ചത്. ഇതില്‍ ബഷീറിന്റെ രണ്ട് ഭാര്യന്മാരെ വളരെ മോശം തരത്തിലാണ് വീഡിയോയില്‍ ചിത്രീകരിച്ചത്. ഇതിന് താഴെ അത്തരത്തിലുള്ള നിരവധി കമന്റ് വന്നു. ഈ സാഹചര്യത്തിലാണ് ഖായിസ് രംഗത്ത് എത്തിയത്.