പഞ്ചാബ് വനിതാ കമ്മിഷന് അധ്യക്ഷയും കോണ്‍ഗ്രസ് നേതാവുമായ മനീഷാ ഗുലാത്തി ബിജെപിയിലേക്ക്. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പഞ്ചാബില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് മനീഷയുടെ തീരുമാനം. പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയിലാകും ഇവര്‍ അംഗത്വം സ്വീകരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
കാറ്റിന്റെ ദിശ എന്നോട് ചോദിക്കരുത്, ശ്വാസംമുട്ടിക്കുന്ന രാഷ്ട്രീയമാണ് ഇതുവരെ, ഇപ്പോള്‍ ഒരു പുതിയ തുടക്കം. മനീഷയുടെ ശബ്ദം സ്വതന്ത്രമായി പ്രതിധ്വനിക്കും. എന്നാണ് മനീഷ ട്വീറ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെ മീ ടൂ ഉന്നയിച്ചതിന് പിന്നാലെയാണ് മനീഷ ഗുലാത്തി ശ്രദ്ധയിലേക്ക് വരുന്നത്. 2021 മെയ് മാസത്തില്‍ മുഖ്യമന്ത്രി ചന്നിക്കെതിരെ ഒരു വനിതാ ഐഎഎസ് ഉദ്യോഗസ്ഥ ഉന്നയിച്ച പീഡന ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായിരുന്നു സംഭവം. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഉറപ്പില്‍ പ്രതിഷേധിക്കാനുള്ള തീരുമാനം മനീഷ ഉപേക്ഷിക്കുകയായിരുന്നു. ഇതിനു പിന്നാലെ നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു മനീഷ.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡിമ്പിൾ റോസ്. അടുത്തിടെ ഇരട്ടക്കുട്ടികൾക്ക് താരം ജന്മം നൽകിയിരുന്നു. എന്നാൽ അതിൽ ഒരു…
ബോളിവുഡ് സിനിമ മേഖലയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഇഷാ കോപ്പികർ. ഇപ്പോൾ സിനിമ മേഖലയിൽ നിന്നും ആദ്യകാലങ്ങളിൽ ഇവർക്ക് അനുഭവിക്കേണ്ടിവന്ന…
മലയാളികൾക്ക് അടക്കം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമിഴ് നടൻ സൂര്യ. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഭാഗത്തുനിന്നും വരുന്ന ഒരു പ്രതികരണം…
വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാള സിനിമയിൽ ഒരു വിടവ് കൂടി ഉണ്ടായിരിക്കുകയാണ്. സംവിധായകൻ വേണുഗോപാൽ രാമാട്ട്…
കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ദളപതി വിജയ്. ഇദ്ദേഹം ഇന്ന് ഇദ്ദേഹത്തിൻറെ അമ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. അതേസമയം…
തമിഴിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ജയം രവി. ഇദ്ദേഹത്തിന്റെ ഭാര്യ ആണ് ആരതി. ഇവർ രണ്ടുപേരും വിവാഹമോചനം നേടാൻ…