Political

സഹതാപതരംഗം കോൺഗ്രസിനെ വാഴ്ത്തുമോ?ഇടതിന് ചരിത്രപരമായ മുന്നേറ്റമുണ്ടാകുമെന്ന് ജെയ്ക്ക്.പോര് കടുക്കുന്നു

കാത്തിരിപ്പിനൊടുവിൽ ഇന്ന് പുതുപ്പള്ളിയിലെ ജനങ്ങൾ പോളിങ് ബൂത്തിലേക്ക് എത്തിതുടങ്ങി.രാവിലെ ഏഴുമണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം ആറുമണിവരെ തുടരും. 1,76,417 വോട്ടർമാരാണ് പുതുപ്പള്ളി നിയോജക മണ്ഡലത്തിലുള്ളത്. ഇതിൽ 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളുമാണ്.അതെ സമയം മൂന്ന് മുന്നണി സ്ഥാനാർത്ഥികളുൾപ്പെടെ ആകെ ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മൂന്നാഴ്ചത്തെ വാശിയേറിയ പ്രചാരണത്തിനുശേഷം ഇന്ന് പോളിങ്ബൂത്തിലേക്ക് പ്രവേശിക്കുകയാണ്. തികഞ്ഞ പ്രതീക്ഷയാണ് വോട്ടെടുപ്പ് ദിനത്തിലും ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക് സി തോമസ് പങ്കുവെക്കുന്നത്. ഇടതിന് അനുകൂല വിധിയെഴുത്തുണ്ടാകുമെന്ന് ജെയ്ക്ക് വ്യക്തമാക്കി.

- Advertisement -

മറ്റൊന്ന് പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കാൻ വേണ്ടിയിട്ടുള്ള ചരിത്രപരമായ മുന്നേറ്റത്തിന്റെ ദിനമാണിതെന്നും ഈ ദിവസത്തെ അദ്ദേഹം വിശേഷിപ്പിച്ചു. എല്ലാ വിഭാഗം ജനങ്ങളും തങ്ങളുടെ സമ്മതിദാനാവകാശം മികച്ച ചിന്തയോടെ വിനിയോഗിക്കുന്ന ദിനമായിട്ട് വേണം ഇതിനെ കാണാനെന്നും ജനാധിപത്യത്തിന്റെ വസന്തോത്സവമാണ് തെരഞ്ഞെടുപ്പെന്നും ജെയ്ക്ക് പറഞ്ഞു. കണിയാംകുന്ന സർക്കാർ സ്കൂളിലാണ് ജെയ്ക്ക് വോട്ട് രേഖപ്പെടുത്തുന്നത്. ഇതിനുശേഷം എട്ട് പഞ്ചായത്തിലെ എത്താൻ സാധിക്കുന്ന എല്ലാ ബൂത്തുകളും സന്ദർശിക്കുമെന്നും ജെയ്ക്ക് വ്യക്തമാക്കി. ജോർജിയൻ സ്കൂളിലാണ് ചാണ്ടി ഉമ്മൻ വോട്ട് രേഖപ്പെടുത്തുക.

അതെ സമയം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് കടുത്തമത്സരം നല്‍കിയ ജെയ്ക് സി. തോമസിനെ ഇടതുമുന്നണി വീണ്ടും ഇറക്കിയത് വിജയപ്രതീക്ഷ മുന്നിൽകണ്ടുകൊണ്ടു തന്നെയാണ്. കഴിഞ്ഞതവണ നേടിയ 54,328 വോട്ടിനൊപ്പം പതിനായിരംകൂടി സമാഹരിച്ചാല്‍ വിജയം ഉണ്ടാകുമെന്നാണ് എൽഡിഎഫ് കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ മരണത്തേത്തുടര്‍ന്നുള്ള സഹതാപതരംഗം വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.

Anusha

Recent Posts

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

2 hours ago

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

3 hours ago

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

4 hours ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

4 hours ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

4 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

7 hours ago