അല്ലു അർജുൻ നായകനായി എത്തിയ ഒടുവിലത്തെ ചിത്രമാണ് പുഷ്പ. തെലുങ്കിലെ പ്രശസ്ത സംവിധായകൻ സുകുമാർ ആണ് ഇത് സംവിധാനം ചെയ്തത്. ഒരു ബിഗ് ബജറ്റ് ചിത്രമാണ് പുഷ്പ. രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിൽ ആദ്യ ഭാഗം ബ്ലോക്ക് ബസ്റ്റർ ആയിരുന്നു. മികച്ച പ്രതികരണം നേടി ഇന്ത്യയിലെമ്പാടും ചിത്രം കളക്ഷൻ വാരിക്കൂട്ടി. മലയാളികളുടെ അഭിമാനം ഫഹദ് ഫാസിലും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായിക.
അല്ലുഅർജുനു താരപദവി ലഭിക്കാൻ കാരണമായ സംവിധായകനാണ് സുകുമാർ എന്ന് പറയാം. ആര്യ എന്നെ ബ്ലോക്ക് ബസ്റ്റർ ചിത്രം സംവിധാനം ചെയ്തത് ഇദ്ദേഹമാണ്. ഇതിൻറെ രണ്ടാംഭാഗവും സുകുമാർ തന്നെയാണ് സംവിധാനം ചെയ്തത്. ഇപ്പോഴിതാ സിനിമയുടെ ഒരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. സിനിമയിൽ എങ്ങനെ ബിഎഫ് ഉപയോഗിച്ചു എന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് ഇത്.
മകുത വിഷ്വൽ ഇഫക്ട്സ് കമ്പനിയാണ് ചിത്രത്തിൻറെ വിഎഫ് എക്സിന് പിന്നിൽ പ്രവർത്തിച്ചത്. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. വീഡിയോ കണ്ട പല പ്രേക്ഷകരും അന്തം വിട്ടിരിക്കുന്നു. സ്ക്രീനിൽ കണ്ട പലകാര്യങ്ങളും തീർത്തും വ്യാജമായിരുന്നു എന്ന് പലരും തിരിച്ചറിയുന്നത് വീഡിയോയിലൂടെയാണ്. എന്തായാലും മികച്ച പ്രതികരണമാണ് വീഡിയോ നേടുന്നത്.
സിനിമയുടെ രണ്ടാം ഭാഗം ഷൂട്ട് ഈ വർഷം തന്നെ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. രണ്ടാം ഭാഗത്തിൽ ഫഹദ് നിറഞ്ഞാടും എന്നാണ് സംവിധായകൻ മുൻപൊരിക്കൽ പറഞ്ഞത്. കേരളത്തിലെ 250ലേറെ തീയേറ്ററുകളിൽ ആദ്യ ഭാഗം പ്രദർശിപ്പിച്ചിരുന്നു. മുൻപ് ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന് വിതരണക്കാർ റെക്കോർഡ് തുക പ്രതിഫലം പറഞ്ഞു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യയിൽ സ്പൈഡർമാനെയും കടത്തിവെട്ടിയാണ് ചിത്രം മുന്നേറിയത്.