തെലുങ്ക് സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. അല്ലു അര്ജ്ജുന് നായകനായി എത്തിയ പുഷ്പയുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന സിനിമയ്ക്ക് വേണ്ടി വന്‍ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികള്‍ കാത്തിരിക്കുന്നത്.
അതുകൊണ്ട് തന്നെ ചിത്രത്തിന്റെതായി എത്തുന്ന ചെറിയ അപ്ഡേഷന് പോലും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദ നേടാറുണ്ട്. ഇപ്പോഴിത സിനിമക്കായി കാത്തിരിക്കുന്ന പ്രേക്ഷകരില്‍ ആവേശം കൊള്ളിച്ച് ചിത്രത്തിന്റെ പ്രമോ വീഡിയോ എത്തിയിരിക്കുകയാണ്.
അല്ലു അര്‍ജ്ജുന്റെ പിറന്നാളിന്റെ ഭാഗമായിട്ടാണ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. കാഴ്ചക്കാരില്‍ രോമാഞ്ചം ഉണ്ടാക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.
തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപെട്ട പുഷ്പ ഇപ്പോള്‍ ജീവനോടെയുണ്ടോ എന്ന ആശങ്കയിലാണ് ജനം. ഇതിനിടെ വനമേഖലയില്‍ വന്യജീവി നിരീക്ഷണത്തിനായി സ്ഥാപിക്കപ്പെട്ട ക്യാമറയിലെ ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ ജനം കാണുന്ന രീതിയിലാണ് പുറത്തെത്തിയ പ്രൊമോ വീഡിയോ.
ഒന്നാം ഭാഗത്തിനെക്കാള്‍ മികച്ചതാണ് രണ്ടാം ഭാഗം എന്ന് തോന്നിപ്പിക്കുന്ന പ്രമോയാണ് എത്തിയിരിക്കുന്നത്. പ്രമോ വീഡിയോ കണ്ട് ആവേശം കൊള്ളുകയാണ് ആരാധകര്‍.
അതേസമയം കൊവിഡാനന്തര കാലത്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായിരുന്നു പുഷ്പ ദ് റൈസ്. അല്ലു അര്‍ജുന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ചിത്രത്തിന്റെ പല ഭാഷാ പതിപ്പുകളും വലിയ പ്രേക്ഷകപ്രീതിയാണ് നേടിയത്.
രക്ത ചന്ദന കടത്തുകാരനായ പുഷ്പരാജിന്റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദ് റൈസ് പറഞ്ഞത്. അധികാരം കൈയാളുന്ന നായക കഥാപാത്രമാണ് രണ്ടാം ഭാഗത്തില്‍.
പുഷ്പ ദ് റൂള്‍ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്. സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്.