Film News

പുലിമുരുകന്‍ പ്രളയത്തില്‍ കുത്തിയൊളിച്ച് പോകുമോ; ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിച്ച് ‘2018’

ജൂഡ് ആന്റണി സംവിധാനം ചെയ്ത പുതിയ ചിത്രം 2018 മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. കേരളത്തെ ഭീതിയില്‍ ആഴ്ത്തിയ മഹാപ്രളയവും മലയാളികളുടെ അതിജീവനത്തിന്റെയും കഥ പറഞ്ഞ ചിത്രം മലയാളികള്‍ ഒന്നടങ്കം സ്വീകരിച്ചിരിക്കുകയാണ്.

- Advertisement -

മികച്ച പ്രതികരണം നേടുന്ന ചിത്രം ബോക്‌സ് ഓഫീസിലും കുതിപ്പ് തുടരുകയാണ്. ആഗോള കലക്ഷനില്‍ ചിത്രം 40 കോടിയിലേക്ക് അടുക്കുകയാണ്. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത്രം ശനിയും ഞായറും മികച്ച കളക്ഷന്‍ നേടുന്നത് സ്വഭാവികമാണ്.

എന്നാല്‍ തിങ്കളും ചൊവ്വയും കളക്ഷന്‍ നേടുന്നത് സാധാരണമല്ല. എന്നാല്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മികച്ച കളക്ഷനാണ് 2018 നേടിയത്. 2018 തിങ്കളാഴ് നേടിയത് 3.95 കോടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അവധി ദിനം അല്ലാഞ്ഞിട്ടു കൂടി ചൊവ്വാഴ്ച മാത്രം ചിത്രത്തിനു കേരളത്തില്‍ നിന്നും ലഭിച്ചത് 4 കോടി രൂപയാണ്. അതേസമയം കേരളത്തില്‍ ഒരു ചിത്രം നേടുന്ന നാലാമത്തെ മികച്ച തിങ്കളാഴ്ച കലക്ഷനാണ് 2018 നേടിയിരിക്കുന്നത്.

അതേസമയം ആദ്യ അഞ്ച് ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് മാത്രം ‘2018’ നേടിയത് 17 കോടിയില്‍ അധികമാണ്. കര്‍ണാടകയില്‍ നിന്നും അഞ്ച് ദിവസം കൊണ്ട് ഒരു കോടി നേടിക്കഴിഞ്ഞു.

ഇത്തരത്തില്‍ മുന്‍പ് മലയാള സിനിമയില്‍ ഇത്രയും വലിയ ബോക്‌സ്ഓഫിസ് ചലനം സൃഷ്ടിച്ചത് മോഹന്‍ലാല്‍ ചിത്രം പുലിമുരുകനാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളും തിയറ്റര്‍ ഉടമകളും പറയുന്നത്.

ഇങ്ങനെ പോയാല്‍ പുലിമുരുകന്‍ കേരളത്തില്‍ നേടിയ ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ ‘2018’ തകര്‍ക്കും എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് 2018 പോകുന്നതെന്ന് ബോക്‌സ് ഓഫിസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജൂഡ് ആന്തണി ജോസഫിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരിക്കും 2018 എന്നും സിനിമ ആസ്വാദകര്‍ കരുതുന്നു.അഖില്‍ പി. ധര്‍മജന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നത്.

ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, അപര്‍ണ ബാലമുരളി, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.

അഖില്‍ പി. ധര്‍മജന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് അഖില്‍ ജോര്‍ജാണ്. ചമന്‍ ചാക്കോ ചിത്രസംയോജനം. നോബിന്‍ പോളിന്റേതാണ് സംഗീതം.

ക്യാവ്യാ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവരാണ് നിര്‍മാണം.

Abin Sunny

Recent Posts

ആർഎംപി നേതാവ് മാപ്പ് പറഞ്ഞ് തടിയൂരി.രമയെ പറയുമ്പോൾ വേദിയിൽ ഷാഫിയടക്കമുണ്ടായിരുന്നു.വിവാദത്തിന് പ്രസക്തിയില്ല, ഹരിഹരനെ തള്ളി കെകെ രമ

ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് വടകര എംഎൽഎയും രമ.അതേ സമയം കെകെ രമയെ വേദിയിൽ…

5 mins ago

അൻസിബ മുതലാളി അവിടെയുള്ള ഒരാളെ അടിമയാക്കി വെച്ച് അയാളെക്കൊണ്ട് വീട്ട് വേല ചെയ്യിച്ചു.തുറന്നടിച്ച് താരം

ബിഗ്ബോസിൽ ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായി സാബു മോൻ വന്നിരുന്നു.ഇപ്പോൾ ഇതാ ഈ അനുഭവം പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ്.ഹോട്ടൽ റൂം ടാസ്കിൽ…

30 mins ago

ജാസ്മിനുമായി അടുക്കാൻ കാരണം ആ വ്യക്തി. കാമറ സ്പേസ് നമ്മുക്കാണ് കിട്ടുന്നതെന്ന് അവിടെ ഉള്ളവർക്കും അറിയാം.

ബിഗ്ബോസ് അനുഭവം പങ്കിട്ട് ഗബ്രി രംഗത്ത്.ജാസ്മിനുമായി ആദ്യ ദിവസം തന്നെ അടുപ്പത്തിലാകാൻ കാരണം ആരാണെന്നും താൻ ലൗ ട്രാക്ക ്കളിച്ചിട്ടില്ലെന്നും…

2 hours ago

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

13 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

14 hours ago