മലയാള സിനിമയിൽ ഏറെ സജീവമായ വ്യക്തിയാണ് ലിസ്റ്റിൻ സ്റ്റീഫൻ. ഒരു മാതാവ് എന്ന നിലയിലാണ് ഇപ്പോൾ ഇദ്ദേഹം കൂടുതലും അറിയപ്പെടുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസ് ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും നിർമ്മിച്ച തിയറ്ററുകളിൽ ഒടുവിലെത്തിയ ചിത്രമാണ് കടുവ. വമ്പൻ വിജയമാണ് ചിത്രം സ്വന്തമാക്കിയത്. ഇപ്പോഴിതാ സിനിമയെപ്പറ്റിയും പൃഥ്വിരാജിനെ പറ്റിയും പറയുകയാണ് ഇദ്ദേഹം.
ഒപ്പം സുപ്രിയയിൽ കണ്ട ഏറ്റവും മികച്ച ക്വാളിറ്റിയെ കുറിച്ചും താരം മറുപടി പറയുന്നു. മറ്റുള്ളവർ എന്തു പറയും എന്ന് വിചാരിച്ച് മിണ്ടാതിരിക്കുന്ന വ്യക്തിയല്ല സുപ്രിയ. ഉള്ള കാര്യം മുഖത്തുനോക്കി പറയുന്നതാണ് അവരുടെ രീതി. ആ ഒരു കോളിറ്റിയാണ് സുപ്രിയയിൽ താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ചത്.
ക്ലാസ്മേറ്റ്സ് എന്ന സിനിമയിൽ പൃഥ്വിരാജ് അഭിനയിക്കുമ്പോൾ അദ്ദേഹത്തെ ഒന്ന് കാണുവാൻ വേണ്ടി താൻ പോയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കുവാൻ വേണ്ടി മാത്രം താൻ കാത്തിരുന്നിട്ടുണ്ട്. എന്നാൽ ഇതൊന്നും അദ്ദേഹത്തിനു പോലും അറിയാത്ത കാര്യങ്ങളാണ്. ഇപ്പോൾ അദ്ദേഹത്തിനൊപ്പം ബിസിനസ് ചെയ്യുന്ന നിലയിലേക്ക് താൻ മാറി.
ജീവിതം നമ്മൾ കാണുന്നതുപോലെയല്ല. അത് മറ്റൊരു വഴിക്ക് തന്റെ കാര്യത്തിൽ സഞ്ചരിച്ചു. വിമാനം എന്ന ചിത്രമാണ് പൃഥ്വിയുമായി താൻ ആദ്യമായി ചെയ്യുന്നത്. അത് പരാജയപ്പെട്ടുവെങ്കിലും പിന്നീട് ചെയ്ത ബ്രദേഴ്സ് ഡേ എന്ന ചിത്രം വിജയിച്ചു.പിന്നീട് ഡ്രൈവിംഗ് ലൈസൻസ് മുതലുള്ള ചിത്രങ്ങൾ ഒക്കെ നല്ല വിജയമായിരുന്നു എന്നും ലിസ്റ്റിൻ പറയുന്നു.