Film News

മലയാളത്തിലെ ചുണക്കുട്ടന്മാർ വിക്രം സിനിമയിൽ ചേർന്നു നിൽക്കുന്നത് കാണുമ്പോൾ അങ്ങനെ തിരിച്ചറിയുന്നു. കമൽ യുഗത്തിൻറെ പുനരാരംഭം ആണ് വിക്രം. ആൻ്റോ ജോസഫ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

പ്രശസ്ത നിർമ്മാതാവ് ആൻഡ് ജോസഫ് പങ്കുവെച്ച് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആ കുറിപ്പിലൂടെ.

- Advertisement -

ശ്രീ.കമല്‍ഹാസന്‍ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ നമ്മള്‍ മലയാളികള്‍ക്ക് അഭിമാനമേകുന്നതാണ്. ‘ഭാഷ ഏതായാലും നല്ല സിനിമകള്‍ എല്ലായ്പ്പോഴും മലയാളികള്‍ നെഞ്ചിലേറ്റുന്നു’എന്ന അദ്ദേഹത്തിന്റെ ആദ്യവാചകം കേള്‍ക്കുമ്പോള്‍ ഒരു സിനിമാകൊട്ടകയിലെന്നോണം ചൂളം കുത്താനും കയ്യടിക്കാനും തോന്നിപ്പോകുന്നു. യഥാര്‍ഥത്തില്‍ നമ്മള്‍ കമല്‍സാറിനാണ് നന്ദി പറയേണ്ടത്. ഒരുകാലത്ത് നമ്മെ ത്രസിപ്പിച്ച കമല്‍യുഗത്തിന്റെ പുന:രാരംഭമാണ് ‘വിക്രം’. ഉലകം മുഴുവന്‍ വീണ്ടും നിറഞ്ഞുപരക്കുകയാണ് ഈ നായകന്‍. ഞങ്ങളെ വീണ്ടും കയ്യടിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും രസിപ്പിക്കുകയും ഇന്നലെകളെ തിരികെത്തരികയും ചെയ്തതിന് പ്രിയ കമല്‍സാര്‍,ഹൃദയത്തില്‍ നിന്നുള്ള നന്ദി. ഈ പടപ്പുറപ്പാടില്‍ അദ്ദേഹത്തിനൊപ്പം മലയാളികളായ പ്രതിഭകള്‍ കൂടിയുണ്ട് എന്നതും സന്തോഷം ഇരട്ടിയാക്കുന്നു.

Web

ഫഹദ്ഫാസില്‍,ചെമ്പന്‍വിനോദ്,നരേയ്ന്‍,കാളിദാസ് ജയറാം,ഗിരീഷ് ഗംഗാധരന്‍ തുടങ്ങിയ നമ്മുടെ സ്വന്തം ചുണക്കുട്ടന്മാര്‍ കമല്‍സാറിനും ‘വിക്രം’ എന്ന സിനിമയുടെ വലിയ വിജയത്തിനുമൊപ്പം ചേര്‍ന്നുനില്കുന്നതുകാണുമ്പോള്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാകുന്നതും സിനിമ എന്ന കലാരൂപം എല്ലാ വ്യത്യാസങ്ങള്‍ക്കും മീതേ തലയുയര്‍ത്തി നില്കുന്നതും തിരിച്ചറിയാം. ‘കൈതി’യും ‘മാസ്റ്ററും’ ‘മാനഗര’വും നമുക്ക് സമ്മാനിച്ച ലോകേഷ് കനകരാജ് ‘വിക്ര’ത്തിലൂടെ വീണ്ടും ഞെട്ടിക്കുന്നു.

അയല്‍പക്കത്തെ സംവിധായകപ്രതിഭയ്ക്ക് സല്യൂട്ട്.നമുക്ക് സുപരിചിതനായ വിജയ്സേതുപതിയുടെ മികവും ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ മനസില്‍ മായാതെ നില്കും. കമല്‍ സാര്‍ പറയും പോലെ ആ അവസാന മൂന്നുമിനിട്ടില്‍ നിറഞ്ഞാടിയ സൂര്യ ഉയര്‍ത്തിയ ആരവങ്ങള്‍ ഒരു തുടര്‍ച്ചയ്ക്ക് വിരലുകള്‍കൊരുത്ത് കാത്തിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

’അടുത്തസിനിമയില്‍ ഞങ്ങള്‍ മുഴുവന്‍ സമയവും ഒന്നിച്ചുണ്ടാകും’ എന്ന കമല്‍സാറിന്റെ വാഗ്ദാനം നല്കുന്ന ആവേശം ചെറുതല്ല. ഇനിയും ഇത്തരം കൂട്ടായ്മകളിലൂടെ നല്ലസിനിമകളും വമ്പന്‍ഹിറ്റുകളും സൃഷ്ടിക്കപ്പെടട്ടെ…കമല്‍സാറിനും ‘വിക്രം’സിനിമയുടെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ഒരിക്കല്‍ക്കൂടി ആശംസകളറിയിക്കുന്നു.

Abin Sunny

Recent Posts

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

1 min ago

ഒന്നര മാസം കട്ടിലിൽ ഇരുന്നുണ്ടായ ബന്ധമല്ലേ, ദിൽഷയുടെ ‘റോബിൻ സ്ട്രാറ്റജി’ പുറത്തെടുത്ത് ജാസ്മിൻ; ഭർത്താവ് മരിച്ച ഭാര്യയെ പോലെ.

ബിഗ്ബോസിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രി പുറത്തായപ്പോൾ ദിവസങ്ങളോളം ഗബ്രിയുടെ ഫോട്ടോ പിടിച്ച് ജാസ്മിൻ കരയുന്നുണ്ടായിരുന്നു. പലപ്പോഴും ഗബ്രിയുടെ…

19 mins ago

ഗബ്രിക്ക് കുറച്ച് ഈഗോ പരിപാടിയൊക്കെ ഉണ്ട്. അവൻ കുറച്ച് സ്വയം പൊക്കിയാണ്.ജാസ്മിനോട് കണക്ഷൻ വരാനുള്ള കാരണം ഇതാണ്

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് പൂജ കൃഷ്ണ.ബിഗ്ബോസ് സീസൺ 6ലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു…

1 hour ago

ജാസ്മിനെ തല്ലിയതും അവളെ ജയിലിലേക്കും നോമിനേറ്റ് ചെയ്തതും റസ്മിൻ.നിങ്ങൾക്ക് ജാസ്മിനോട് വെറുപ്പോ അറപ്പോ ഉണ്ടായിക്കോട്ടെ,പക്ഷെ ഇത് വേണ്ട

ബിഗ്ബോസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജാസ്മിൻ ജാഫർ.അതേ സമയം ജാസ്മിനെ വീണ്ടും ജയിലിലേക്ക് അയച്ചത് തെറ്റാണെന്ന് പ്രേക്ഷകർ പറയുന്നു.…

2 hours ago

ഹിന്ദു വോട്ടുകൾ മുഴുവൻ സുരേഷ് ഗോപിക്ക് ഉറപ്പ്.സുരേഷ് ഗോപിക്ക് ജയം ഉറപ്പ്’; ഭൂരിപക്ഷം 20,000 കടക്കും,കാരണം ഇതാണ്

തൃശൂരിൽ സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന് കണക്ക്കൂട്ടൽ.നിയോജക മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകളിൽ മികച്ച മുന്നേറ്റം തന്നെ…

3 hours ago

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

17 hours ago