മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ എത്തിയ പുതിയ ചിത്രം നേര് കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്.
വൻ പ്രതികരണം ആണ് ചിത്രത്തിന് നേടുന്നത്. തുടർ പരാജയങ്ങൾക്ക് ശേഷമുള്ള മോഹൻലാലിന്റെ തിരിച്ചു വരവാണ് ചിത്രം എന്നാണ് പ്രേക്ഷകർ പറയുന്നത്.
പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന ആ മോഹൻലാലിനെയാണ് ചിത്രത്തില്‍ കാണാനാകുന്നത് എന്നാണ് പൊതുവെയുള്ള അഭിപ്രായം. പ്രകടനത്തില്‍ വിസ്മയിപ്പിക്കുകയാണ് മോഹൻലാല്‍.
നിരവധി പേരാണ് ചിത്രത്തിനെ പ്രശംസിച്ച് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട് സംവിധായകൻ പ്രിയദർശൻ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തിനെ പ്രശംസിച്ചു പ്രിയദർശൻ എത്തിയത്.
പ്രതിഭയ്ക്ക് ഒരിക്കലും മങ്ങലേല്‍ക്കില്ല. മോഹൻലാലിന്റെ കഴിവ് പുറത്തെടുത്തിരിക്കുകയാണ് ജീത്തു. നിങ്ങൾ അത് ശരിയായി ഉപയോഗിച്ചു. നേരിന്റെ വിജയത്തിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ എന്നാണ് പ്രിയദർശൻ കുറിച്ചത്.
സംവിധായകൻ പ്രിയദര്ശൻ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരിക്കുന്നത് ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
അതേസമയം മോഹൻലാൽ, പ്രിയാമണി,അനശ്വര രാജൻ, സിന്ദിഖ്, ജഗദീഷ്, ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ക്ക് പുറമേ കൃഷ്ണപ്രഭ, ശാന്തി മായാദേവി എന്നിവരും നേരില്‍ നിര്‍ണായക കഥാപാത്രമാകുന്നു.
ജീത്തു ജോസഫിനൊപ്പം നേര് സിനിമയുടെ തിരക്കഥ എഴുതിയത് ശാന്തി മായാദേവിയാണ്. സതീഷ് കുറുപ്പാണ് ഛായാഗ്രാഹണം. സംഗീതം വിഷ്ണു ശ്യാമാണ്.
മുഖ്യമന്ത്രിക്ക് എതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം.മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം…
മലയാളികൾക്ക് പരിചിതമായ തരമാണ് ഇടവേള ബാബു.അമ്മയുടെ സെക്രട്ടറി ആയി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ആ സ്ഥാനത്ത് ഇടവേള ബാബു ഉണ്ട്.ഇപ്പോഴിതാ…
നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്.പോലീസ് അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥറെ യുവതി പറ്റിച്ചിട്ടുണ്ട്.ശ്രുതി ചന്ദ്രഖേരനെതിരെയാണ് പൊലീസ് കേസെടുത്തുത്.…
മലയാളികൾക്ക് ഇഷ്ടമുള്ള താരമാണ് ശ്വേത മേനോൻ.വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോനിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം വന്നിരിക്കുന്നത്.താരത്തിന്റെ വാക്കുകൾ…
മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.താരത്തിന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മത്ത് സിനിമയെ കുറിച്ചും…
ബിഗ് ബോസ് ആറാം സീസണിൽ മത്സരാർത്ഥിയായെത്തിയത് സായ് കൃഷ്ണയ്ക്ക് ഒരു തരത്തിൽ വിനയായിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.സായ് കൃഷ്ണയുണ്ടാക്കിയ…