Celebrity news

ഞാൻ അനുഭവിച്ചതൊക്കെ എന്റെ കുഞ്ഞ് അനുഭവിക്കേണ്ടി വരുമോ, അത്തരം തമാശകൾ ആസ്വദിക്കാൻ കഴിയാറില്ല, ബിനു അടിമാലിയെ തിരുത്തി മഞ്ജു

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഞ്ജു പത്രോസ്. സോഷ്യൽ മീഡിയയിലും താരം നിറ സാന്നിധ്യമാണ്.പൊതുവേദിയിൽ ബോഡി ഷെയിമിങ്ങിനെതിരെ സംസാരിക്കുന്ന മഞ്ജു പത്രോസിന്റെ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. ബോഡി ഷെയിമിങ്ങിനെ അനുകൂലിക്കുന്ന രീതിയിൽ സംസാരിച്ച നടൻ ബിനു അടിമാലിയെ തിരുത്തിക്കൊണ്ടായിരുന്നു മഞ്ജുവിന്റെ വാക്കുകൾ,’മറ്റൊരു കലാകാരന്മാർക്കും ലഭിക്കാത്ത രീതിയിലുള്ള ട്രോളുകൾ ലഭിച്ചിട്ടുള്ള ആളാണ് ഞാൻ. വ്യക്തിപരമായി എന്റെ സോഷ്യൽ മീഡിയ സഹപ്രവർത്തകരോട് എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ. എന്നെ പോലെയുള്ള ഒരു പറ്റം കലാകാരന്മാർക്ക് വേണ്ടി പറയുന്നതാണ്. ഈ കലാകാരന്മാർ പലരും ഒന്നുമില്ലായ്മയിൽ നിന്നും വന്നവരാകും. അവർ എന്തെങ്കിലും തമാശ രീതിയിൽ പറയുന്നുണ്ടെങ്കിൽ, അത് പ്രേക്ഷകരായ നിങ്ങളെയൊക്കെ ചിരിപ്പിക്കാൻ വേണ്ടി ആയിരിക്കും,’ ബിനു അടിമാലി പറഞ്ഞത്.

- Advertisement -

‘ഒരുപാട് ദുഃഖങ്ങൾ ഉള്ളിൽ ഒതുക്കിയിട്ടാകും ഓരോ കലാകാരനും ഓരോ പരിപാടികളും ഷോയുമെല്ലാം ചെയ്യുന്നത്. ഇതിന്റെ മർമ്മ പ്രധാനമായ ഉദ്ദേശം എന്താണെന്നാൽ, നമ്മൾ കാരണം ഒരാൾക്ക് ഒരു ചിരി സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ അത് കിട്ടട്ടെ എന്നോർത്ത് മാത്രമാണ്. ഇതൊന്നും ബോഡി ഷെയ്‌മിങ്ങോ ഒരാളെ വ്യക്തിപരമായി ദ്രോഹിക്കുന്നതോ ഒന്നുമല്ല. അതുകൊണ്ട് നിങ്ങളെ സോഷ്യൽ മീഡിയ സഹോദരങ്ങൾ, ഏതെങ്കിലും കോമഡിയിൽ അറിയാതെ ഞങ്ങൾ എന്തെങ്കിലും പറഞ്ഞെന്ന് കരുതി അതിനെ വറുക്കരുത്. കാരണം എല്ലാവരും വലിയ കഷ്ടത്തിലാണ്,’പണ്ടത്തെ സിനിമകളൊക്കെ നോക്കിയാൽ അറിയാം. അന്നൊന്നും ബോഡി ഷെയിമിങ് എന്നൊരു സംഭവം ഉണ്ടായിട്ടില്ല. ,ലാലേട്ടനും ശ്രീനിവാസൻ ചേട്ടനുമൊക്കെ എത്ര സിനിമകളിലാണ് ഇത്തരം തമാശകൾ പറഞ്ഞിട്ടുള്ളത്. വ്യക്തിപരമായി അവരൊന്നും അങ്ങനെയുള്ള ആളുകളല്ല. ആ കഥയ്ക്കും കഥാപാത്രത്തിനും വേണ്ടി പറയുന്ന തമാശകൾ മാത്രമായി ഇതിനെ കാണുക ഇതൊരു അപേക്ഷയാണ്,’ എന്നായിരുന്നു ബിനു പറഞ്ഞത്.

പിന്നാലെയാണ് മഞ്ജു ബിനുവിനെ തിരുത്തിയത്.’ഇതൊരു ചർച്ചയാക്കാൻ എനിക്ക് താൽപര്യമില്ല. പക്ഷെ ഈ സദസിൽ ഇരിക്കുമ്പോൾ, ഇത് പറഞ്ഞില്ലെങ്കിൽ എനിക്ക് അതൊരു മനസാക്ഷി കുത്ത് ആണെന്നത് കൊണ്ട് മാത്രം പറയുകയാണ്. അവരെല്ലാം കലാകാരന്മാരാണ്, വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് എന്നൊക്കെ ബിനു ചേട്ടൻ പറഞ്ഞു. അതേ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളാണ് ഞാൻ. ഓർമ്മവെച്ച കാലം മുതൽ എന്റെ നിറത്തെയും ശരീരത്തെയും ഒക്കെ കളിയാക്കിയും ചിരിച്ചും പരിഹസിച്ചും ഒരുപാട് പേർ എന്നോട് സംസാരിച്ചിട്ടുണ്ട്,”ഇതൊന്നും എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. ചുറ്റുമുള്ളവർ ചിരിക്കുമ്പോഴും ഞാൻ ചിരിച്ചു കാണിക്കുമ്പോഴും ഉള്ളിൽ ഞാൻ ചിരിച്ചിട്ടില്ല. ഞാൻ എന്തോ കുറഞ്ഞ ആളാണ്‌ എന്ന ചിന്താഗതി എന്നിലേക്ക് അന്ന് മുതലേ ഇൻജെക്റ്റ് ചെയ്ത് തന്നിരിക്കുകയാണ്. അതെല്ലാം എന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതുപോലെ ഒരു സമൂഹം എനിക്ക് മുന്നിലുണ്ട്. അതുകൊണ്ട് നമ്മൾ അത്തരം കോമഡികൾ പറയുമ്പോൾ നമുക്ക് ചുറ്റുമുള്ള സഹജീവികളെ കൂടി പരിഗണിക്കണം എന്നുള്ളതാണ് എനിക്ക് പറയാനുള്ള,’ ‘എന്റെ മകൻ കുറച്ചു കറുത്തിട്ടാണ്. പക്ഷെ അവൻ അതിൽ കോൺഷ്യസ് അല്ല. അത് ഭാഗ്യം. പക്ഷെ ഞാൻ അനുഭവിച്ചതൊക്കെ എന്റെ കുഞ്ഞ് അനുഭവിക്കേണ്ടി വരുമോ, ഇത്രയും അപകടം പിടിച്ച സമൂഹത്തിൽ ആണല്ലോ അവൻ എന്നൊരു ആവലാതി എനിക്കുണ്ട്. ഇനിയുള്ളൊരു തലമുറയെങ്കിലും നിറത്തിന്റെയും വണ്ണത്തിന്റെയും ശരീര ഭാഗങ്ങളുടെയും പേരിൽ നാണം കെടാതെ ജീവിക്കണം എന്ന് ചിന്തിക്കുന്ന കലാകാരിയാണ് ഞാൻ. ആ ഒരു ഉത്തരവാദിത്തം എവിടെ ചെന്നാലും നമ്മൾ കാണിക്കണമെന്ന ശക്തമായ അഭിപ്രായം എനിക്കുണ്ട്,’ ‘ഞാൻ അത് അനുഭവിച്ചിട്ടുള്ളത് കൊണ്ട് പറയുന്നതാണ്. എനിക്ക് അത്തരം കോമഡികൾ ആസ്വദിക്കാനേ കഴിയാറില്ല. ഒരു തമാശ മറ്റൊരാൾക്ക് വേദനയാകുമെങ്കിൽ അത് പറയാതിരിക്കാനുള്ള ഉത്തരവാദിത്തം കലാകാരനും എഴുത്തുകാരനും കാണിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഇത്തരം തമാശകൾ അനാരോഗ്യകരമായ ഒരു തലമുറയെ കൂടിയാണ് സൃഷ്ടിക്കുന്നത്,’ ‘പണ്ടത്തെ സിനിമകളിൽ എന്തും പറഞ്ഞതിന്റെ ആണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്. അന്ന് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നത് കൊണ്ടാണ് ഇന്നത്തെ ആളുകൾ ഇത്രയും അപകർഷതാ ബോധത്തിലേക്ക് ഇറങ്ങി പോയതെന്നാണ് എനിക്ക് തോന്നുന്നത്,

Anusha

Recent Posts

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

23 mins ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

12 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

12 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

12 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

12 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

13 hours ago