മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പ്രിയ പ്രകാശ് വാരിയർ. ഒറ്റ ഗാനരംഗത്തിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒരു അഡാർ ലൗ. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പ്രിയ പ്രകാശ് ആയിരുന്നു. ഇതിലെ ഒരു ഗാന രംഗം സിനിമയുടെ റിലീസിന് മുൻപേ തന്നെ പുറത്തിറങ്ങിയിരുന്നു. ഇതിലെ ഒരു രംഗമാണ് നടിയെ ലോകോത്തര തരത്തിൽ ശ്രദ്ധാകേന്ദ്രം ആക്കി മാറ്റിയത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് പ്രിയ പ്രകാശ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതിപ്പോൾ സിനിമാ വിശേഷങ്ങൾ തന്നെ ആവണമെന്നില്ല. നടിമാരുടെ വ്യക്തിപരമായ വിശേഷങ്ങൾ അറിയുവാനാണ് മലയാളികൾക്ക് കൂടുതൽ കൗതുകം. അതുകൊണ്ടുതന്നെ താരമിപ്പോൾ അവസാനമായി പങ്കുവെച്ച വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധിക്കപ്പെടുന്നത്.
ഒരു ബീച്ചിൽ നിന്നും പകർത്തിയ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കടൽ വെള്ളത്തിൽ കളിക്കുന്ന നടിയെ ആണ് വീഡിയോയിൽ കാണാവുന്നത്. ഒരു കറുപ്പ് സാരിയിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ താരം അതീവ സുന്ദരി ആയിട്ടാണ് കാണപ്പെടുന്നത്. എന്നാൽ ഇപ്പോൾ നടി ധരിച്ചിരിക്കുന്ന വസ്ത്രത്തിനെതിരെ ആണ് വിമർശനം വന്നിരിക്കുന്നത്. ഈ വേഷം ധരിച്ച് ആണോ ആരെങ്കിലും ബീച്ചിൽ പോവുക എന്നാണ് ഇപ്പോൾ മലയാളികൾ ചോദിക്കുന്നത്.
എന്തായാലും ബീച്ചിന് ഇണങ്ങിയ വസ്ത്രമല്ല ഇത് എന്നാണ് മലയാളികൾ അഭിപ്രായപ്പെടുന്നത്. അതേസമയം വീഡിയോ നല്ലരീതിയിൽ പുറത്തുവന്നിട്ടുണ്ട്. അതിൽ എല്ലാം തന്നെ താരം അതീവ സുന്ദരി ആയിട്ടാണ് കാണപ്പെടുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് വീഡിയോയുടെ താഴെ വന്നു കൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് കമൻറ് ചെയ്യുന്നത്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
View this post on Instagram