മലയാളികൾ എക്കാലവും ഹൃദയത്തോട് ചേർത്ത് നിർത്തിയ നടനാണ് കുഞ്ചാക്കോ ബോബൻ. നമ്മൾ കണ്ട പ്രണയ നായകനിൽ നിന്നും ഇന്ന് ഒരുപാടു നല്ല നല്ല കഥാപാത്രങ്ങൾ ചാക്കോച്ചൻ ചെയ്തു കഴിഞ്ഞു. കുഞ്ചാക്കോ ബോബന്റെ കുടുംബത്തില്‍ ഇപ്പോള്‍ ആഘോഷങ്ങളുടെ സമയമാണ്. വെഡ്ഡിങ് ആനിവേഴ്സറി കഴിഞ്ഞതിന് പിന്നാലെയായാണ് പ്രിയയുടെ പിറന്നാളെത്തിയത്. ജോജു ജോര്‍ജായിരുന്നു പ്രിയയ്ക്ക് ആശംസ നേര്‍ന്ന് ആദ്യമെത്തിയത്.
കുഞ്ചാക്കോ ബോബന്റെ പോസ്റ്റ് എന്താണ് വരാത്തതെന്ന സംശയത്തിലായിരുന്നു ആരാധകര്‍. ആഘോഷത്തിനിടയിലെ ചിത്രങ്ങളും പങ്കുവെച്ചായിരുന്നു താരമെത്തിയത്. ലോക് ഡൗണ്‍ സമയമായതിനാല്‍ ഷൂട്ടിംഗ് നിര്‍ത്തി ചാക്കോച്ചനും വീട്ടിലുണ്ട്. പ്രിയയ്ക്കും മോനുമൊപ്പമുള്ള മനോഹരനിമിഷങ്ങള്‍ പങ്കുവെച്ച് താരം എത്തുന്നുണ്ട്. നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറുന്നത്.
പ്രിയയുടെ പിറന്നാളായിരുന്നു വെള്ളിയാഴ്ച. മനോഹരമായ കേക്കിന്റെ ചിത്രവും പ്രിയയ്ക്കൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചായിരുന്നു ചാക്കോച്ചനെത്തിയത്. പേളി മാണി, അനു സിത്താര, അനുശ്രീ, ഗീതുമോഹന്‍ദാസ്, മുന്ന സൈമണ്‍ തുടങ്ങി നിരവധി പേരാണ് ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. ഇവര്‍ക്കെല്ലാം ചാക്കോച്ചന് നന്ദി അറിയിച്ചിരുന്നു. ഇതിനകം തന്നെ പോസ്റ്റും ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കൊവിഡ് കിച്ചണിലേക്ക് പോയതിനെക്കുറിച്ചും ചാക്കോച്ചന് തുറന്നുപറഞ്ഞിരുന്നു. പ്രിയ ഇങ്ങോട്ട് ആവശ്യപ്പെട്ട കാര്യമായിരുന്നു അതെന്നും താരം പറയുന്നു.
കൊവിഡ് അടുക്കളയിലേക്ക്
സിനിമാപ്രവര്‍ത്തകര്‍ ചേര്‍ന്ന് നടത്തുന്ന കൊവിഡ് അടുക്കളയിലേക്ക് കുഞ്ചാക്കോ ബോബനും പ്രിയയും കഴിഞ്ഞ ദിവസം എത്തിയിരുന്നു. വിശന്നുവലഞ്ഞിരുന്നിരിക്കുന്നവര്ക്ക് പൊതിച്ചോറ് കെട്ടാനായി ഇവരുമുണ്ടായിരുന്നു. ഇതിലും മികച്ച പിറന്നാള്‍ സമ്മാനം ലഭിക്കാനില്ലെന്നായിരുന്നു പ്രിയ പറഞ്ഞത്. ജന്മദിനത്തില് മറ്റൊരു സമ്മാനവും വേണ്ടെന്നും കൊവിഡ് കിച്ചണില്‍ പോയി കുറച്ച് നേരം സഹായിക്കാമെന്നും പറഞ്ഞത് പ്രിയ തന്നെയാണെന്നും ചാക്കോച്ചന് പറഞ്ഞിരുന്നു.
സമൂഹത്തിനായി നമ്മള് ചെയ്യേണ്ട കടമയായാണ് ഈ വരവിനെ കാണുന്നതെന്നായിരുന്നു ചാക്കോച്ചന്റെ പ്രതികരണം.നമ്മുടെ നാട് വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ലോക്ഡൗണില്‍ കുടുങ്ങി എത്രയോ പേരാണ് ഭക്ഷണംകിട്ടാതെ നാട്ടില്‍ പട്ടിണി കിടക്കുന്നത്. ഈ സമയത്ത് നാടിന് തങ്ങളാല്‍ കഴിയാവുന്ന സഹായം ചെയ്യാനായിട്ടാണ് കോവിഡ് കിച്ചണിലേക്ക് വന്നത്. ജന്മദിനത്തില് മറ്റു സമ്മാനമൊന്നും വേണ്ടെന്നും കോവിഡ് കിച്ചണില്‍ പോയി അല്പനേരമെങ്കിലും സഹായിക്കാമെന്നും പ്രിയ തന്നെയാണ് എന്നോടു പറഞ്ഞതെന്നും താരം പറഞ്ഞിരുന്നു.
കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ ചേര്‍ന്നുനടത്തുന്ന കൊവിഡ് കിച്ചണ്‍ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ അടുത്തദിവസം 100 പേര്‍ക്കു ഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് നിര്‍മാതാക്കളായ മഹാ സുബൈറും ആന്റോ ജോസഫും ആഷിഖ് ഉസ്മാനും ഇച്ചായീസ് മനുവും പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയും നടന് ജോജു ജോര്‍ജും ചേര്‍ന്ന് കോവിഡ് അടുക്കള തുടങ്ങിയത്. സുബൈറിന്റെ വീട്ടുമുറ്റത്താണ് പാചകവും പൊതികെട്ടലുമെല്ലാം നടക്കുന്നത്.