ആരാധകര്‍ ഏറെയുള്ള നടനാണ് പൃഥ്വിരാജ് . മലയാളം സിനിമയുടെ ഒരു ഭാഗം തന്നെയാണ് പൃഥ്വി. നടനായി വന്ന് പിന്നീട് സംവിധാനത്തിലേക്കും നിര്‍മ്മാണത്തിലേക്കും ഈ താരം കടന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൃഥ്വിരാജ് ഇപ്പോള്‍ പങ്കുവെച്ച ഫോട്ടോയാണ് വൈറല്‍ ആവുന്നത്. തന്റെ ഒരു സിംഗിള്‍ ഫോട്ടോയും, ഭാര്യ സുപ്രിയക്കൊപ്പമുള്ള മറ്റൊരു ഫോട്ടോയും താരം പങ്കിട്ടു.
വിവാഹ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് നടന് പോസ്റ്റ് ചെയ്തത്. ഓഫ് വൈറ്റ് നിറത്തിലെ ഷെര്‍വാണി ധരിച്ചാണ് ചിത്രങ്ങളില്‍ പൃഥ്വിരാജിനെ കാണാനാവുക. മറ്റൊരു ചിത്രത്തില്‍ ഭാര്യ സുപ്രിയയ്ക്കൊപ്പമുള്ള ചിത്രവും പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്. ചുവപ്പ് നിറത്തിലെ ലെഹങ്കയിലാണ് സുപ്രിയയെ കാണാനാവുക. നിരവധി പേരാണ് പൃഥ്വിയുടെ ചിത്രങ്ങള്‍ക്ക് കമന്റുമായെത്തിയിരിക്കുന്നത്.
View this post on Instagram
കഴിഞ്ഞ ദിവസം കെ മാധവന്റെ മകന് ഗൗതം മാധവന്റെ വിവാഹത്തിന് ഡാന്‍സ് കളിക്കുന്ന പൃഥിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടന് അക്ഷയ് കുമാറിനൊപ്പമായിരുന്നു പൃഥ്വിയുടെ കിടിലന്‍ ഡാന്‍സ്.
സുപ്രിയയും മകള്‍ അല്ലിയെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സുപ്രിയ നിര്‍മ്മാണ രംഗത്ത് സജീവമാണ്. അല്ലിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സുപ്രിയ ഇടയ്ക്ക് എത്താറുണ്ട്. മകള്‍ എഴുതുന്ന ഒട്ടുമിക്ക കത്തും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ബുക്കുകളോടുള്ള മകളുടെ താല്പര്യത്തെക്കുറിച്ച് സുപ്രിയ പറഞ്ഞിരുന്നു.