മലയാളത്തിന്റെ യുവ സൂപ്പര്‍ സ്റ്റാറാണ് പൃഥിരാജ്. നടന്, സംവിധായകന്, നിര്‍മ്മാതാവ്, ഗായകന് എന്നീ മേഖലകളില്‍ എല്ലാം കഴിവ് തെളിയിച്ച പൃഥി മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
പൃഥി ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട്. ഇപ്പോഴിത പൃഥിയുടെ പുതിയ ചിത്രത്തിന്റെ അപ്ഡേഷന് കേട്ട് ആവേശം കൊള്ളുകയാണ് താരത്തിന്റെ ആരാധകര്‍.
പൃഥിയുടെ ബോളിവുഡ് ചിത്രം ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് ആരാധകരെ സന്തോഷത്തിലാക്കുന്നത്. ബോളിവുഡ് സൂപ്പര്‍ നായിക കജോള്‍ ആയിരിക്കും ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ജനുവരിയില്‍ #ആരംഭിക്കുമെന്നും കശ്മീരിലെ തീവ്രവാദവും മറ്റും പശ്ചാത്തലമായി വരുന്ന ഒരു ഇമോഷണല്‍ ത്രില്ലറായിരിക്കും ഈ ചിത്രമെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നവാഗതനായ കായോസ് ഇറാനിയാകും ചിത്രം സംവിധാനം ചെയ്യുക.കരണ്‍ ജോഹറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.അതേസമയംബോളിവുഡ് സൂപ്പര്‍ താരമായ സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം അലി ഖാന് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയായിരിക്കും ഇതെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.
അതേസമയം ഇത് പൃഥിരാജിന്റെ കരിയറിലെ നാലാമത്തെ ബോളിവുഡ് ചിത്രമാകും. അയ്യ, ഔരഗ്സേബ്, നാം ഷബാന എന്നിവയായിരുന്നു പൃഥിയുടെ ബോളിവുഡ് ചിത്രങ്ങള്‍.