Film News

ഇത് എന്തിന്റെ കുഞ്ഞാണോ എന്തോ; പ്രണവിന്റെ പുതിയ വീഡിയോ കണ്ട് അമ്പരപ്പോടെ സോഷ്യല്‍ മീഡിയ ചോദിക്കുന്നു, അതൊരു ജിന്നാണ് ബഹന്‍ എന്ന് ആരാധകരും

മലയാളത്തിലെ പ്രിയ യുവനടന്മാരില്‍ ഒരാളാണ് പ്രണവ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ മകന്‍ എന്ന് ലേബലില്‍ സിനിമയില്‍ എത്തിയ പ്രണവ് ഹൃദയം സിനിമയിലൂടെ നടന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

- Advertisement -

പ്രണവിന് അഭിനയത്തേക്കാള്‍ ഇഷ്ടം യാത്രകളാണ്. ഒരു സിനിമ ചെയ്ത് കഴിഞ്ഞാല്‍ പ്രണവ് പിന്നീട് കുറേ നാളുകള്‍ യാത്രയിലായിരിക്കും. യാത്ര വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവയ്ക്കാറുണ്ട്.

കായികാഭ്യാസങ്ങളോടും പ്രണവിന് വലിയ താത്പര്യമാണ്. സാഹസികതയോടും കായിയാഭ്യാസങ്ങളോടും താല്പര്യമുള്ള പ്രണവ് ഇന്‍സ്റ്റഗ്രാമിലൂടെ അത്തരം പല വീഡിയോകളും പങ്കുവെക്കാറുണ്ട്.

അത്തരത്തില്‍ ഇപ്പോഴിത പ്രണവ് പങ്കുവച്ച പുതിയ വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. കയര്‍ കെട്ടി നടത്തം എന്ന സ്ലാക്ക്‌ലൈനിംഗ് നടത്തുന്ന തന്റെ വീഡിയോയാണ് പ്രണവ് പങ്കുവച്ചിരിക്കുന്നത്.

മഴയത്താണ് പ്രണവിന്റെ സ്ലാക്ക്‌ലൈനിംഗ്. ഇന്റഗ്രാമില്‍ പങ്കുവച്ച വീഡിയോ നിമിഷ നേരം കൊണ്ട് വൈറല്‍ ആവുകയായിരുന്നു. നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്.

അതേസമയം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ ഹൃദയമാണ് പ്രണവ് മോഹന്‍ലാലിന്റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. പ്രണവ് നായകനായ മൂന്നാമത്തെ ചിത്രമായ ഹൃദയം അദ്ദേഹത്തിന്റെ കരിയറിലെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നായി മാറിയിരുന്നു.

പ്രണവിന്റെ ആദ്യ 50 കോടി ചിത്രവുമാണിത്. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും ആയിരുന്നു നായികമാര്‍.അരുണ്‍ നീലകണ്ഠന്‍ എന്നാണ് പ്രണവ് അവതരിപ്പിച്ചിരിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്.

Abin Sunny

Recent Posts

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

3 hours ago

ഞാൻ അവിടെ ചെല്ലുമ്പോൾ അങ്ങനെ ഒരു കാര്യം നടന്നുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പ് ഇട്ടു – ബിഗ് ബോസ് വീട്ടിൽ പോയ അനുഭവം വെളിപ്പെടുത്തി ദിലീപ്

മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഷോ ആണ് ബിഗ് ബോസ്. അടുത്തിടെ ദിലീപ് ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.…

3 hours ago

സന്തോഷ വാർത്ത അറിയിച്ചു മാളവിക കൃഷ്ണദാസും ഭർത്താവും, ആശംസകൾ നേർന്നു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക കൃഷ്ണദാസ്. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിലെ നായിക…

3 hours ago