മലയാളത്തിലെ പ്രിയ യുവനടന്മാരില് ഒരാളാണ് പ്രണവ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ മകന് എന്ന് ലേബലില്‍ സിനിമയില്‍ എത്തിയ പ്രണവ് ഹൃദയം സിനിമയിലൂടെ നടന് എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രണവിന് അഭിനയത്തേക്കാള്‍ ഇഷ്ടം യാത്രകളാണ്. ഒരു സിനിമ ചെയ്ത് കഴിഞ്ഞാല്‍ പ്രണവ് പിന്നീട് കുറേ നാളുകള്‍ യാത്രയിലായിരിക്കും. യാത്ര വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവയ്ക്കാറുണ്ട്.
കായികാഭ്യാസങ്ങളോടും പ്രണവിന് വലിയ താത്പര്യമാണ്. സാഹസികതയോടും കായിയാഭ്യാസങ്ങളോടും താല്പര്യമുള്ള പ്രണവ് ഇന്‍സ്റ്റഗ്രാമിലൂടെ അത്തരം പല വീഡിയോകളും പങ്കുവെക്കാറുണ്ട്.
അത്തരത്തില്‍ ഇപ്പോഴിത പ്രണവ് പങ്കുവച്ച പുതിയ വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. കയര്‍ കെട്ടി നടത്തം എന്ന സ്ലാക്ക്ലൈനിംഗ് നടത്തുന്ന തന്റെ വീഡിയോയാണ് പ്രണവ് പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
മഴയത്താണ് പ്രണവിന്റെ സ്ലാക്ക്ലൈനിംഗ്. ഇന്റഗ്രാമില്‍ പങ്കുവച്ച വീഡിയോ നിമിഷ നേരം കൊണ്ട് വൈറല്‍ ആവുകയായിരുന്നു. നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്.
അതേസമയം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ ഹൃദയമാണ് പ്രണവ് മോഹന്‍ലാലിന്റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. പ്രണവ് നായകനായ മൂന്നാമത്തെ ചിത്രമായ ഹൃദയം അദ്ദേഹത്തിന്റെ കരിയറിലെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നായി മാറിയിരുന്നു.
പ്രണവിന്റെ ആദ്യ 50 കോടി ചിത്രവുമാണിത്. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും ആയിരുന്നു നായികമാര്‍.അരുണ്‍ നീലകണ്ഠന് എന്നാണ് പ്രണവ് അവതരിപ്പിച്ചിരിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്.