നന്ദമുരി ബാലകൃഷ്ണയേ മലയാളികൾക്ക് ഒരുപക്ഷേ പരിചയം ഉണ്ടാവാം. അഭിനയത്തിലൂടെ അല്ല, മറിച്ച് ട്രോളുകളിലൂടെ ആയിരിക്കും. നിരവധി വിവാദ പ്രസ്താവനകളിലൂടെ ഇദ്ദേഹം വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ചിലപ്പോഴൊക്കെ ഇങ്ങനെയുള്ള ഓരോന്ന് ഇയാൾ വിളിച്ചു പറയാറുണ്ട്. ബാലകൃഷ്ണൻ നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് അഖണ്ഡ.
ബോയപട്ടി ശ്രീനു ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.മാസ് മസാല സിനിമകൾ നിർമ്മിക്കുന്നത് സംവിധായകൻ ആയിട്ടാണ് ഇദ്ദേഹം അറിയപ്പെടാറുള്ളത്. ചിത്രത്തിലെ നായികയാണ് പ്രിഗ്യ ജയ്സ്വാൾ. ചിത്രത്തിനു വേണ്ടി നായികയെ കണ്ടെത്താൻ സംവിധായകനും നിർമാതാക്കളും ബുദ്ധിമുട്ടി എന്ന് തുടക്കത്തിൽ വാർത്തകളുണ്ടായിരുന്നു. ബാലകൃഷ്ണ യോടൊപ്പം അഭിനയിക്കാൻ പല മുൻനിര നായികമാരും വിമുഖത രേഖപ്പെടുത്തി എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
പിന്നീടാണ് പ്രഗ്യ ചിത്രത്തിൽ നായികയായി എത്തുമെന്നാണ് റിപ്പോർട്ടുകൾ വന്നത്. ഇപ്പോഴിതാ തൻറെ അനുഭവത്തെക്കുറിച്ച് ആണ് താരം പറയുന്നത്. അദ്ദേഹം വലിയ ദേശീയ കാരനാണ് എന്ന് താൻ കേട്ടിരുന്നു. അതിനാൽ തന്നെ ചെറിയ പേടി ഉണ്ടായിരുന്നു. പിന്നീട് കേട്ടതിനും വിപരീതമാണ് അദ്ദേഹത്തിൻറെ സ്വഭാവം എന്ന് മനസ്സിലായി. സെറ്റിൽ എല്ലാവരെയും പോസിറ്റീവായി നിർത്തുന്ന വ്യക്തിയാണ് അദ്ദേഹം.
അദ്ദേഹം നായകനാവുന്ന ചിത്രത്തിൽ നായികമാർക്ക് വലിയ പ്രാധാന്യം ഉണ്ടാവില്ല എന്ന പ്രചരണങ്ങളും ഉണ്ട്. പക്ഷേ സംവിധായകനിൽ തനിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. ഈ ചിത്രത്തിൽ നിങ്ങൾ നോക്കൂ. കഥയെ മുന്നോട്ടു കൊണ്ടുപോകുന്ന കഥാപാത്രമാണ് തൻറെത്. താരം പറഞ്ഞു.