തെലുങ്കിലെ അറിയപ്പെടുന്ന നടനാണ് പ്രഭാസ്. തെലുങ്കിൽ ഇദ്ദേഹത്തിന് നിരവധി ആരാധകർ ഉണ്ട്. ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് പ്രഭാസിനെ മറ്റു ഭാഷയിലെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഈ ചിത്രത്തിന് ശേഷം പുറത്തിറങ്ങിയ പ്രഭാസ് നായകനായ ചിത്രമാണ് സാഹോ.
ഈ ചിത്രത്തിന് ശേഷം പുറത്തിറങ്ങിയ ചിത്രമാണ് രാധേ ശ്യാം. ഈ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളും വമ്പൻ പരാജയമായിരുന്നു. ഇപ്പോഴിതാ ഇദ്ദേഹം നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആദി പുരുഷ്. പ്രഭാസിൻെറ ആരാധകർ മാത്രം കണ്ണും നട്ടു കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ഓം റൗട്ട് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.
തുടക്കത്തിൽ 500 കോടി രൂപയാണ് ചിത്രത്തിന് ബജറ്റ് ആയി കണക്കാക്കിയിരുന്നത്. ആ സമയം പ്രഭാസിൻ്റേ പ്രതിഫലത്തെ കുറിച്ച് കൃത്യമായ ധാരണ ഇല്ലായിരുന്നു. ഇപ്പോൾ ബജറ്റ് ഇതിലും ഇനിയും കൂടും എന്നാണ് റിപ്പോർട്ടുകൾ. ഏതാണ്ട് 25 ശതമാനത്തോളം സിനിമയുടെ ബജറ്റ് ഉയർന്നേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ബോളിവുഡിലെ സൂപ്പർ താരങ്ങളെകാട്ടിലും പ്രതിഫലം കൈപ്പറ്റുന്ന നടനാവും പ്രഭാസ്.
ഇതിനിടയിൽ പ്രഭാസ് നായകനാവുന്ന മറ്റൊരു ചിത്രമാണ് സലാർ. ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീലാണ്. ചിത്രത്തിൽ പ്രഭാസ് ഇരട്ട വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. രണ്ടു കാലഘട്ടങ്ങളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.