ആരാധകര്‍ കാത്തിരുന്ന വിവാഹമായിരുന്നു കഴിഞ്ഞദിവസം ബോളിവുഡില്‍ നടന്നത്. നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും , രണ്‍ബീര്‍ കപൂറും വിവാഹിതരായത്. അതി ഗംഭീരമായിരുന്നു വിവാഹചടങ്ങുകള്‍ എല്ലാം. ഏപ്രില്‍ 14ന് ബാന്ദ്ര പാലി ഹില്‍സിലെ രണ്‍ബീറിന്റെ വസ്തു എന്ന വീട്ടില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
അതേസമയം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇപ്പോള്‍ തന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രം കൂടി പങ്കുവെച്ചിരിക്കുകയാണ് ആലിയ . തന്റെ ഇന്‍സ്റ്റ്ഗ്രാം വഴിയാണ് ആലിയ ഫോട്ടോ പങ്കുവെച്ചത്.
സ്വപ്നം പോലെയൊരു ദിവസമായിരുന്നു അത്. ഒത്തിരി സ്നേഹം, കുടുംബം ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍, ധാരാളം ഫ്രഞ്ച് ഫ്രൈസ്, സര്‍പ്രൈസ് ഡാന്‍സ് പ്രകടനം, അയാന്റെ ഡിജെ മ്യൂസിക്, മിസ്റ്റര്‍ കപൂര്‍ സംഘടിപ്പിച്ച ഒരു വലിയ സര്‍പ്രൈസ് (എന്റെ പ്രിയ കലാകാരന്, എന്റെ പ്രിയപ്പെട്ട ഗാനങ്ങള്‍ അവതരിപ്പിച്ചു)…എല്ലാം നിറഞ്ഞൊരു ദിവസം. സന്തോഷാശ്രുക്കള്‍ നിറഞ്ഞ, ശാന്തമായ എന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങള്‍.- എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് ആലിയ കുറിച്ചിരിക്കുന്നത്.
View this post on Instagram
വിവാഹ ആഘോഷത്തിന് ആലിയയും രണ്‍ബീറും ഒന്നിച്ചു ചെയ്ത ഡാന്‍സും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. കരണ്‍ ജോഹറിനൊപ്പം ആലിയ ചെയ്ത ഡാന്‍സും തരംഗമായിരുന്നു. ഷാരൂഖാന്റെ സൂപ്പര്‍ ഹിറ്റ് ഗാനമായ ചയ്യ ചയ്യ എന്ന ഗാനത്തിനായിരുന്നു ആലിയയും രണ്‍ബീറും ഒന്നിച്ച് ചുവടുവച്ചത്.