പൂർണിമ ഇന്ദ്രജിത്ത് നമ്മൾ മലയാളികൾക്ക് പ്രേത്യേകിച്ച് പരിചയ പെടുത്തേണ്ട കാര്യമില്ല. കുറച്ച് സിനിമകളിൽ പൂർണിമ അഭിനയിച്ചിരുന്നു എന്നാൽ ഇന്ന് താരം അറിയപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും അതിന്റെ പേരിലല്ല മറിച്ച് ഒരു ബിസിനെസ്സ് വുമൺ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാണ എന്ന പേരിൽ കൊച്ചിയിൽ സ്വന്തമായി ഇവർക്ക് ഒരു ബോട്ടിക് ഉണ്ട്. ഇപ്പൊ താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്ക് വെച്ച ഒരു കുറിപ്പാണു വൈറലായിരിക്കുന്നത്. പോസ്റ്റ് വായിക്കാം..
എന്റെ മുടിയിലേക്ക് ഒരു തിരിഞ്ഞു നോട്ടം !
അതെ, ഞാനും അതു ചെയ്തിട്ടുണ്ട്. മതി, ഒരു ദിവസം ഞാന്‍ അത് തീരുമാനിക്കുകയും എന്റെ മുടി എന്നന്നേക്കുമായി സ്ട്രൈറ്റന്‍ ചെയ്യുകയും ചെയ്തു. അടങ്ങിയിരിക്കാത്ത, മെരുങ്ങാത്ത, വരണ്ടതുമായ മുടി. ഒരുപാട് ചുരുണ്ടതല്ല, എന്നാല്‍ എത്ര നിവര്ന്നതുമല്ലാത്ത, അവിടെയല്ല, ഇവിടെയുമല്ല എന്ന രീതിയിലുള്ള എന്റെ മുടിയില്‍ ഞാന്‍ വളരെയധികം അസ്വസ്ഥയായിരുന്നു; അതുകൊണ്ട് ഞാനങ്ങനെ തീരുമാനിച്ചു, ഈ ഫാന്‍സി ബ്യൂട്ടി പാര്‍ലര്‍ രീതി എന്റെ ജീവിതം മാറ്റുന്നതായിരിക്കും. എന്നിട്ട് എന്തായി ? അതെന്റെ ജീവിതം മാറ്റി മറിച്ചു, ഞാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍. ജീവിതത്തെയും എന്നെയും പൂര്‍ണതയുളള അപൂര്‍ണതകളിലേക്കും ഞാന്‍ നോക്കിയിരുന്ന രീതിയില്‍ മാറ്റമുണ്ടാക്കി.
എന്റെ മുടി അര്‍ഹിച്ചിരുന്ന ശ്രദ്ധയോ പരിചരണമോ ഞാനൊരിക്കലും നല്‍കിയിരുന്നില്ല. എന്തുകൊണ്ടാണ് മുടി അതെങ്ങനെയെന്നതെന്ന കാരണം കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എന്തായിരുന്നു ശരി ? , എവിടെയാണ് തെറ്റിയത് ? അവിടെ എന്റെ മുടിയുടെ യാത്ര ആരംഭിച്ചു. അതിനിയും തുടരും.