പൂര്‍ണിമ ഇന്ദ്രജിത്ത് എന്ന താരത്തെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ് മലയാളികള്‍ക്ക്. അഭിനേത്രി ഫാഷന്‍ ഡിസൈനര്‍ നര്‍ത്തകി അങ്ങനെ ഒന്നിലധികം മേഖലകളില്‍ കഴിവ് തെളിയിച്ച താരം കൂടിയാണ് പൂര്‍ണിമ. കുടുംബജീവിതത്തിലേക്ക് കടന്നപ്പോഴും തന്റെ ഇഷ്ടങ്ങള്‍ക്ക് മുന്‍ഗണന ഈ താരം കൊടുത്തു. ഇതിന് ഭര്‍ത്താവും കൂടി സപ്പോര്‍ട്ട് ചെയ്തതോടെ അറിയപ്പെടുന്ന ഒരു ഫാഷന്‍ ഡിസൈനര്‍ ആയി മാറാന്‍ പൂര്‍ണിമയ്ക്ക് സാധിച്ചു.
ഇടയ്ക്കൊന്നു വൈറസ് എന്ന സിനിമയിലൂടെ വീണ്ടും അഭിനയത്തിലേക്ക് തന്നെ പൂര്‍ണമായി എത്തിയിരുന്നു. എങ്കിലും ഫാഷന്‍ ഡിസൈന്‍ മേഖലയോട് തന്നെയാണ് ഈ താരത്തിന് കൂടുതല്‍ താല്പര്യം. ഫാഷന്‍ ഡിസൈനിങ്ങില്‍ പഠനം പൂര്‍ത്തിയാക്കി പൂര്‍ണ്ണിമ ഇപ്പോള്‍ പ്രാണ എന്ന ഫാഷന്‍ ഡിസൈനിങ് സ്ഥാപനം നടത്തുന്നു. മാതൃഭൂമിയുടെ പ്രസിദ്ദീകരണമായ ചിത്രഭൂമിയില്‍ ഇന്‍ സ്റ്റൈല്‍ എന്ന പംക്തി കൈകാര്യം ചെയ്യുന്നതും പൂര്‍ണ്ണിമയാണ്. ചെറുപ്പത്തിലേ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥകളിപ്പാട്ട്, വീണ എന്നിവ അഭ്യസിച്ചിട്ടുണ്ട് താരം.
എപ്പോഴും വസ്ത്ര ധാരണയില്‍ ആണെങ്കിലും ,ഹെയര്‍ സ്റ്റൈലില്‍ ആണെങ്കില്‍ വേറിട്ട പരീക്ഷണം നടത്താറുണ്ട് പൂര്‍ണിമ. ഒരു പൊതുപരിപാടിയിലും വരുമ്പോഴും, അല്ലെങ്കില്‍ പൂര്‍ണ്ണിമ പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളിലും ആളുകള്‍ താരത്തിന്റെ ലുക്ക് ശ്രദ്ധിക്കാറുണ്ട്.
ഇപ്പോഴിതാ നാളുകള്‍ക്കുശേഷം ഒരു മാഗസിന് കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു പൂര്‍ണിമ ഇന്ദ്രജിത്ത്. ഗൃഹലക്ഷ്മിക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പൂര്‍ണിമ തന്നെയാണ് പങ്കിട്ടത്. തന്റെ പ്രിയപ്പെട്ട പട്ടിക്കുട്ടികളെ പിടിച്ചായിരുന്നു പൂര്‍ണിമ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്.
അഞ്ജന അന്നയാണ് താരത്തിന്റെ ഈ ഫോട്ടകള്‍ പകര്‍ത്തിയത്.