സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമായി എത്തിയ സിനിമ പത്താം വളവ് കഴിഞ്ഞ ദിവസം ആണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അതിഥി രവി, ഇന്ദ്രജിത്ത് എന്നീ താരങ്ങളും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ചിത്രം കണ്ടിറങ്ങിയ ശേഷം തന്റെ അനുഭവം മാധ്യമങ്ങളുമായി പങ്കുവയ്ക്കുകയാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത്.
‘കരഞ്ഞുകരഞ്ഞ് എനിക്ക് ശബ്ദം ഒന്നും ഇല്ല. നമ്മുടെ ഇമോഷന്‍സ് എല്ലാം രജിസ്റ്റര്‍ ചെയ്ത ഒരു സിനിമ കാണാന്‍ പറ്റിയിട്ട് കുറച്ച് കാലമായി. ഒരു ഫാമിലി സിനിമ എന്ന് പറയുമ്പോള്‍ ഫാമിലി ഡൈനാമിക്സ് അതിനകത്ത് വരണം, റിലേഷന്‍ഷിപ്പ് വര്‍ക്ക് ചെയ്യണം.
ഞാന്‍ അതിഥിയുടെ കാര്യം എടുത്ത് പറഞ്ഞു. എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. കാരണം ഒരു അമ്മയെന്ന നിലയിലും ആര്‍ടിസ്റ്റ് എന്ന നിലയിലും, അതിഥി ഒരു ഫന്റാസ്റ്റിക് വര്‍ക്കാണ് ചെയതത്, എന്ന് എനിക്ക് തോന്നുന്നു. തിയേറ്ററില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ ആദ്യം ഞാന്‍ അതിഥിയോട് ഇക്കാര്യം പറഞ്ഞു.
സുരാജേട്ടന്റെയും ഇന്ദ്രന്റെയും കുറച്ച് മൊമന്റ്സില്‍ പോലും സൈലന്‍സ് വര്‍ക്ക് ചെയ്ത കുറേ സംഭവങ്ങളുണ്ട്. രണ്ട് അച്ഛന്മാര് തമ്മിലുള്ള ബോണ്ടിങ്ങും റിലേഷന്‍ഷിപ്പ് ഒക്കെ കാണിച്ചിട്ടുണ്ട് പൂര്‍ണിമ പറഞ്ഞു.