തെന്നിന്ത്യന്‍ നടി പൂജ രാമചന്ദ്രന് വിവാഹിതയായി. തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമായ പൂജ പിസ്സ, കാഞ്ചന 2 എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. കെ.ജി.എഫ്, ബാഹുബലി ചിത്രങ്ങളിൽ അഭിനയിച്ച നടൻ ജോണ്‍ കോക്കനെയാണ് പൂജ വിവാഹം ചെയ്തത്. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു.
പൂജയുടെയും ജോണിന്റെയും രണ്ടാം വിവാഹമാണിത്. പൂജ ആദ്യം വി ജെ ക്രെയ്ഗിനെ വിവാഹം ചെയ്തിരുന്നുവെങ്കിലും വിവാഹമോചിതയാകുകയായിരുന്നു. ജോണിന്റെ ആദ്യ വിവാഹം നടി മീര വാസുദേവുമായിട്ടായിരുന്നു, 2016 -ൽ വിവാഹമോചനം നേടി.
2005 ലെ മിസ് കേരളം റണ്ണർ അപ്പ് ആയിരുന്ന പൂജ, ലക്കിസ്റ്റാര്‍, ഡി കമ്പനി, യാത്രക്കാരുടെ ശ്രദ്ധക്ക് എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.