
മലയാളികൾക്ക് ഏറെ സുപരിചിതയായ താരങ്ങളിലൊരാളാണ് പൂജ ഹെഗ്ഡെ. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും പൂജയ്ക്ക് മലയാളികൾ നൽകിവരുന്ന സ്വീകരണം അമ്പരപ്പിക്കുന്നതാണ്. അല്ലു അർജുൻ നായകനായി അവസാനം പുറത്തിറങ്ങിയ അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രത്തിലെ നായിക പൂജ ആയിരുന്നു. വളരെ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രമായിരുന്നു ഇത്.
എന്നാൽ അടുത്തിടെ തെലുങ്ക് സിനിമയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ പൂജ ഉന്നയിച്ചിരുന്നു. നായികമാരുടെ ശരീരഭാഗങ്ങൾ ആണ് തെലുങ്ക് സിനിമ പ്രേക്ഷകർക്ക് കൂടുതൽ താല്പര്യം എന്ന തരത്തിലായിരുന്നു പൂജ ഉന്നയിച്ച വിമർശനം. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ സിനിമ പ്രേക്ഷകരുടെ ഭാഗത്തു നിന്നും സമൂഹമാധ്യമങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ ഇതിൽ പിന്നീട് വിശദീകരണവുമായി താരം തന്നെ നേരിട്ട് എത്തി. തൻറെ വാചകങ്ങൾ വളച്ചൊടിച്ചതായിരുന്നു എന്നതായിരുന്നു പൂജയുടെ വിശദീകരണം. ഇതിന് പിറകെയാണ് ഇപ്പോൾ ഞെട്ടിപ്പിക്കുന്ന ഒരു തീരുമാനവുമായി താരം എത്തിയിരിക്കുന്നത്.
തെലുങ്ക് സിനിമ വിട്ടു പോവുകയാണ് താരം എന്ന സൂചനയാണ് ഇപ്പോൾ നൽകുന്നത്. ഇതുവരെ ഈ വാർത്ത താരം ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല എങ്കിലും താരത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് അങ്ങനെയാണ്. നിലവിൽ തെലുങ്കിൽ ഒരുങ്ങുന്ന രണ്ട് ബിഗ് ബജറ്റ് സിനിമകളിൽ നായിക പൂജയാണ്. ഒന്ന് പ്രഭാസ് നായകനാകുന്ന രാധേ ശ്യാം, അഖിൽ അക്കിനെനി നായകനാകുന്ന മോസ്റ്റ് എലിജിബിൾ ബാച്ചിലർ എന്നീ സിനിമകളിലാണ് നിലവിൽ പൂജ നായികയായി അഭിനയിക്കുന്നത്.
എന്നാൽ തെലുങ്ക് സിനിമയോടുള്ള വിരോധം കൊണ്ടല്ല താരം തെലുങ്ക് സിനിമ വിടുന്നത് എന്നും പറയപ്പെടുന്നു. ബോളിവുഡിൽ മികച്ച സിനിമകൾ ലഭിച്ചതുകൊണ്ടാണ് അങ്ങോട്ട് മാറുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സൽമാൻ ഖാൻ നായകനാകുന്ന കഭി ഈദ് കഭി ദീവാലി എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് പൂജയാണ്. ഇതുകൂടാതെ രൺവീർ സിംഗ് നായകനാകുന്ന സർക്കസ് എന്ന ചിത്രത്തിലും നായികയായി എത്തുന്നത് പൂജയാണ്.