ഓടുന്ന ബൈക്കില്‍ അഭ്യാസം കാണിച്ച യുവാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഒരു ട്രോള്‍ വിഡിയോയും കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു.
വിഡിയോയില്‍ ഒടുന്ന ബൈക്കില്‍ രണ്ട് യുവാക്കളെ കാണാം. രണ്ട് പേരും ഹെല്‍മറ്റ് ധരിച്ചിട്ടില്ല. കുപ്പിയില്‍ നിന്ന് ഗ്ലാസിലേക്ക് ഒഴിച്ച ശേഷം ബൈക്കിലിരുന്ന് മദ്യം കുടിക്കാന്‍ ശ്രമിക്കുകയാണ് യുവാക്കള്‍. ഇതിനിടെ ബൈക്കിന്റെ നിയന്ത്രണം വിടുകയും പിന്നിലിരുന്ന യുവാവ് റോഡിലൂടെ നിരങ്ങി നീങ്ങി വശത്തേക്ക് വീഴുന്നതും കാണാം. ‘കിട്ടിലോ?, ഇല്ല ചോദിച്ച് വാങ്ങിച്ചു’ എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.