Kerala News

പന്തിരിക്കര കൊലപാതകം; ഒന്നാം പ്രതി മുഹമ്മദ് സ്വാലിഹിന്റെ ഫോട്ടോ പുറത്തുവിട്ട് പൊലീസ്

കോഴിക്കോട് പന്തിരിക്കരയില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറിന്റെ ഫോട്ടോ പുറത്തുവിട്ട് പൊലീസ്. താമരശ്ശേരി കൈതപ്പൊയില്‍ സ്വദേശിയായ സ്വാലിഹ് അന്വേഷണം തുടങ്ങിയതോടെ കുടുംബത്തെ കൂട്ടി വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഡല്‍ഹി വിമാനത്താവളം വഴിയാണ് ഇയാള്‍ കടന്നത്. വിദേശത്തുള്ള സ്വാലിഹിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി മുഹമ്മദ് സ്വാലിഹ്, സഹോദരന്‍ ഷംനാദ് എന്നീ പ്രതികള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനാണ് നീക്കം.

- Advertisement -

കഴിഞ്ഞ മാസം 19ന് ആണ് മുഹമ്മദ് സ്വാലിഹ് വിദേശത്തേക്ക് കടന്നതെന്ന് പൊലീസ് കണ്ടെത്തി. കൊയിലാണ്ടി കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് സ്വാലിഹ് വിദേശത്തേക്ക് രക്ഷപ്പെട്ടത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത് നാസര്‍ എന്ന സ്വാലിഹിന്റെ നേതൃത്വത്തിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇര്‍ഷാദിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന സ്വാലിഹിന്റെ ഓഡിയോ സന്ദേശം പുറത്തുവന്നു. വീടിന് മുന്നില്‍ ഇര്‍ഷാദിന്റെ മൃതദേഹം കൊണ്ടിടുമെന്നാണ് സ്വാലിഹ് ഓഡിയോ സന്ദേശത്തില്‍ പറയുന്നത്. ഇയാളെ കണ്ടെടുന്നതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകും.

ഇര്‍ഷാദ് കൊല്ലപ്പെട്ടു എന്ന സ്ഥീരീകരണം വന്നത് ഇന്നലെയാണ്. കൊയിലാണ്ടി കടല്‍ത്തീരത്ത് നിന്ന് ലഭിച്ച മൃതദേഹം ഇര്‍ഷാദിന്റേതെന്ന് സ്ഥിരീകരിച്ചതോടെയാണിത്. ഡി.എന്‍.എ പരിശോധന ഫലം ലഭിച്ചതോടെയാണ് മൃതദേഹം ഇര്‍ഷാദിന്റേതെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
മൃതദേഹം ഇര്‍ഷാദിന്റെതാണെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു മാതാപിതാക്കളുടെ രക്ത സാമ്പിളുകള്‍ ഇന്നലെ പൊലീസ് ഡി.എന്‍.എ പരിശോധനക്കയച്ചത്. കടല്‍ത്തീരത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്റേതാണെന്ന് കരുതി സംസ്‌കരിച്ചിരുന്നു. മൃതദേഹത്തിന് ഇര്‍ഷാദുമായി രൂപ സാമ്യമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആ വഴിക്ക് നടത്തിയത്.

പന്തരിക്കര സ്വദേശി ഇര്‍ഷാദിനെ സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി എന്നതായിരുന്നു പരാതി. ദുബായില്‍ നിന്ന് കഴിഞ്ഞ മെയിലാണ് ഇര്‍ഷാദ് നാട്ടിലെത്തിയത്. തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടില്‍ വിളിച്ചത്. പിന്നീട് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഇതിനിടെ, വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്‌സ്ആപ്പ് വഴി ഭീഷണി സന്ദേശം എത്തി. ഇര്‍ഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം അയച്ചുകൊടുത്തിരുന്നു.

Rathi VK

Recent Posts

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

6 mins ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

59 mins ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

1 hour ago

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

2 hours ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

13 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

13 hours ago