കഴിഞ്ഞ ദിവസം ആണ് തമിഴ് സിനിമാ സീരിയല്‍ നടി ദീപ എന്ന പൗളിന് ജസീക്കയെ ഫ്ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 29 വയസാണ് ദീപക്ക്. ആന്ധ്രാപ്രദേശ് സ്വദേശിയാണ് ദീപ. ദീപയുടെ ആത്മഹത്യാക്കുറിപ്പില്‍ പ്രണയബന്ധത്തെ കുറിച്ചും പറയുന്നു. പ്രണയ തകര്‍ച്ചയാണ് മരണത്തിന് കാരണം എന്നും നടി കത്തില്‍ പറയുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിക്കുന്നു.
നടിയുടെ മരണ വിവരം അയല്‍വാസികളാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് കോയമ്പേട് പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി കില്‍പ്പോക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. ശേഷം ദീപയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനില്കുകയുമായിരുന്നു. മൃതദേഹം ആന്ധ്രപ്രദേശിലേക്ക് കൊണ്ടുപോയതായി ദീപയുടെ ബന്ധുക്കള്‍ അറിയിച്ചു.
വീട്ടുക്കാര് ദീപയെ വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നു. ഇത് കാരണം കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു ദീപ എന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇതും പോലീസ് അന്വേഷിക്കും.
തമിഴ് സിനിമകളില്‍ സഹനടിയായും നായികയായും ശ്രദ്ധേയമായ താരമാണ് ദീപ. മിഷ്കിന് സംവിധാനം ചെയ്ത ‘തുപ്പറിവാളനി’ല്‍ ഉപനായികമാരില്‍ ഒരാളായിരുന്നു ദീപ. സി എസ് മഹിവര്‍മന്‍ സംവിധാനം ചെയ്ത് ഈവര്‍ഷം പുറത്തിറങ്ങിയ ‘വൈതാ’ എന്ന സിനിമയിലെ നായികാ വേഷത്തിലൂടെയാണ് ദീപ ശ്രദ്ധേയയായത്.