ആത്മഹത്യക്കൊരുങ്ങി പാറക്കെട്ടിന് മുകളില്‍ കയറിയ യുവതിയെ ആശ്വാസ വാക്കുകള്‍ പറഞ്ഞ് സമാധാനിപ്പിച്ച് പൊലീസ് തിരിച്ചിറക്കി. അടിമാലിയിലാണ് സംഭവം. കുതിരയിള ആദിവാസി കോളനിയില്‍ നിന്നുള്ള യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കാമകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിലുള്ള മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്യാനെത്തിയത്.
നൂറടിയിലേറെ ഉയരമുള്ള പാറക്കെട്ടിലാണ് യുവതി കയറിയത്. ഇത് കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സംഘം സ്്ഥലത്തെത്തി. എസ്.ഐ കെ.എം സന്തോഷും സഹപ്രവര്‍ത്തകരും പാറക്കെട്ടിന് മുകളില്‍ എത്തിയെങ്കിലും യുവതി നില്ക്കുന്ന സ്ഥലം വരെയെത്താന്‍ കഴിഞ്ഞില്ല.
എസ്.ഐ സന്തോഷ് തനിയെ പാറയുടെ മുകളിലൂടെ ഊര്‍ന്നിറങ്ങി യുവതിയുടെ സമീപമെത്തി. ഒരു മണിക്കൂറോളം സംസാരിച്ച് അനുനയിപ്പിക്കുകയായിരുന്നു. ആറ് വര്‍ഷമായി യുവാവുമായി പ്രണയത്തിലായിരുന്നു യുവതി. ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെയാണ് യുവതി ആത്മഹത്യ ചെയ്യാന്‍ എത്തിയത്.