National

ചണ്ഡിഗഢിലെ ഒളിക്യാമറ വിവാദം; വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കയക്കും

പഞ്ചാബ് ചണ്ഡിഗഢ് സര്‍വകലാശാലയിലെ ഒളിക്യാമറ വിവാദത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. സംഭവത്തില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കയക്കാനാണ് പൊലീസിന്റെ തീരുമാനം. മറ്റു വിദ്യാര്‍ത്ഥിനികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപണമുണ്ടായിരുന്നു. ഇതിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന ഗുണംചെയ്യുമെന്നാണ് പൊലീസ് കരുതുന്നത്.

- Advertisement -

നിലവില്‍ മറ്റുള്ളവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടില്ല എന്നാണ് പൊലീസും സര്‍വകലാശാലാ അധികൃതരും പറയുന്നത്. അതേസമയം വിദ്യാര്‍ത്ഥി പ്രതിഷേധം കണക്കിലെടുത്ത് ഇന്നും നാളെയും സര്‍വകലാശാല അവധി പ്രഖ്യാപിച്ചു. ശുചിമുറി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ശനിയാഴ്ച രാത്രി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.

ചണ്ഡിഗഢ് സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റിലിലെ ദൃശ്യങ്ങളാണ് സമൂഹ്യമാധ്യമങ്ങളില്‍ ചോര്‍ന്നത്. ഹോസ്റ്റിലെ ഒരു പെണ്‍കുട്ടിയാണ് കൂടെ താമസിക്കുന്ന കുട്ടിയുടെ സ്വകാര്യ വിഡിയോകള്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. ശുചിമുറിയിലെ ദൃശ്യങ്ങളടക്കം ചോര്‍ന്നിട്ടുണ്ട്. എന്നാല്‍ പ്രതിഷേധത്തിനെത്തിയ വിദ്യാര്‍ഥികള്‍ കാമ്പസില്‍ ആത്മഹത്യാഭീഷണി മുഴക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പൊലീസും കോളജ് അധികൃതരും തള്ളിക്കളഞ്ഞു. ഇത്തരത്തില്‍ ആത്മഹത്യ ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മൊഹാലി പൊലീസ് മേധാവി വിവേക് സോണി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

Rathi VK

Recent Posts

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

8 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

9 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

10 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

12 hours ago

അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം – വിവാഹ കത്ത് വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലശ്ശേരി, വിവാഹ തീയതിയും മുഹൂർത്തവും അടക്കം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…

12 hours ago

ഞാൻ ഉണ്ടാക്കിത്തരുന്ന ആഹാരം കഴിക്കുമോ എന്ന് ഏലിക്കുട്ടി, മോഹൻലാൽ പകരം ആവശ്യപ്പെട്ടത് മറ്റൊരു കാര്യം

വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…

12 hours ago