കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി അര്ജുന് ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഡി.ഐ.ജി രാഹുല്‍ ആര് നായരുടേതാണ് ഉത്തരവ്.
വളപട്ടണം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളുടേയും സ്വര്‍ണക്കടത്ത് കേസിന്റേയും പശ്ചാത്തലത്തിലാണ് അര്ജുന് ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത്. രണ്ടാഴ്ച മുമ്പാണ് അര്ജുന് ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള ശുപാര്‍ശ പൊലീസ് ഡി.ഐ.ജിക്ക് കൈമാറിയത്. ഈ ശുപാര്‍ശ അംഗീകരിച്ചാണ് ഡി.ഐ.ജി കാപ്പ ചുമത്തിയത്.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യത്തിലുള്ള അര്ജുന് ആയങ്കി നിലവില്‍ എറണാകുളത്താണുള്ളത്. അര്‍ജുനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.