കണ്ണൂര്‍ തോട്ടടയില്‍ ബോംബ് സ്ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പരീക്ഷണ പൊട്ടിക്കല്‍ നടത്തിയെന്ന് പൊലീസ്. കൊല്ലപ്പെട്ടയാള്‍ക്ക് ബോംബിനെക്കുറിച്ച് അറിയില്ലായിരുന്നു. ബോംബിനൊപ്പം വടിവാള്‍ അടക്കമുള്ള ആയുധങ്ങളുമായാണ് പ്രതികള്‍ വിവാഹ സ്ഥലത്ത് എത്തിയതെന്നും പൊലീസ് പറഞ്ഞു.
വിവാഹ തലേന്ന് തോട്ടടയിലെ വീട്ടില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. തുടര്‍ന്ന് പ്രതികള്‍ സംഘം ചേര്‍ന്ന് പ്രത്യാക്രമണം ആസൂത്രണം ചെയ്തു. ഏച്ചൂര്‍ വാണിയം ചാലിലെ ആളൊഴിഞ്ഞ പറമ്പില്‍വച്ചാണ് അറസ്റ്റിലായ മിഥുന്, അക്ഷയ്, ഗോകുല്‍ എന്നിവര്‍ ചേര്‍ന്ന് ബോംബ് നിര്‍മ്മിച്ചത്. തുടര്‍ന്ന് സ്ഥലത്ത് പരീക്ഷണ പൊട്ടിക്കലും നടത്തി. പിറ്റേന്ന് ബോംബിനൊപ്പം വടിവാള്‍ അടക്കമുള്ള ആയുധങ്ങളുമായാണ് ഏച്ചൂര്‍ സംഘം വിവാഹ വീട്ടില്‍ എത്തിയത്. അറസ്റ്റിലായ സനതാണ് വടിവാളുകള്‍ എത്തിച്ചു നല്‍കിയത്. ഇവിടെ വച്ചും ഏച്ചൂര്‍ തോട്ടട സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പിന്നാലെ തോട്ടട സംഘത്തിന് നേരെ മിഥുന് വടിവാള്‍ വീശി. അക്ഷയ് ആണ് ബോംബ് എറിഞ്ഞത്. ഈ ബോംബ് പതിച്ചാണ് ജിഷ്ണു കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുള്ള കൂടുതല്‍ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.