ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ മേഖലയില്‍ കൌണ്ടറുകളുടെ തമ്ബുരാന് എന്ന വിശേഷണത്തോടെ അറിയപ്പെടുന്ന അവതാരകനും നടനും മിമിക്രിതാരവുമൊക്കെയാണ് രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയിലും സൂപ്പര്‍ ഫോമിലാണ് പിഷാരടി ഓരോ കമന്‍്റുകളും പോസ്റ്റുകളുമൊക്കെയിടുന്നത്. ഇപ്പോഴിതാ രമേഷ് പിഷാരടിയുടെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. ആഡംബര ബൈക്കുകള്ക്കൊപ്പമിരുന്നുകൊണ്ടുള്ള പിഷാരടിയുടെ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിവിധ മോഡലുകളിലുള്ള ബൈക്കുകള്‍ക്ക് ഒപ്പം പോസ് ചെയ്യുന്ന ചിത്രങ്ങള്‍ കോര്‍ത്തിണക്കി രമേഷ് പിഷാരടി പങ്കുവെച്ച പുതിയ ചിത്രം ആരാധകരേറ്റെടുത്തു കഴിഞ്ഞു. രമേഷ് പിഷാരടിയുടെ സംഭാഷണത്തിലെല്ലാം സ്വതസിദ്ധമായി കടന്നുവരുന്ന നര്‍മം താരത്തിന്‍്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലും പ്രകടമാണ്.താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതിലെല്ലാം ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ എന്തെങ്കിലും ഒരു ഘടകമുണ്ടാകും.
പിഷാരടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രത്തിന് കുറിച്ചിരിക്കുന്ന തലക്കെട്ടാണ് ഏറെ രസകരം. ‘ഉടമസ്ഥന് വരുമോ എന്ന ഭയം വേണ്ട ജാഗ്രത മതി,’ എന്നാണ് ചിത്രത്തോടൊപ്പം പിഷാരടി കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടി അനാര്‍ക്കലി ബിഎംഡബ്ല്യു കാറില്‍ ചാരി നില്ക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. ‘നോക്കണ്ട, എന്റെ കാര്‍ അല്ല. അപ്പുറത്തെ വീട്ടിലെ ചേട്ടന് ബിഎംഡബ്ല്യു വാങ്ങിയതല്ലേ. പുള്ളിക്കൊരു സന്തോഷമായിക്കോട്ടെ എന്നു വിചാരിച്ചു’ എന്നായിരുന്നു അനാര്‍ക്കലി ചിത്രത്തിനു കൊടുത്തിരുന്ന ക്യാപ്ഷന്‍.