മലയാളത്തിലൂടെ അഭിനയരംഗത്തെത്തി തമിഴിലേക്ക് ചേക്കേറിയ താരമാണ് മുക്ത. വിവാഹത്തോടെ മുക്ത അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു. പിന്നീട് സീരിയലുകളില്‍ നടി അഭിനയിച്ചു. ഇപ്പോഴിതാ പഴയതുപോലെ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ് മുക്ത. മുക്തയെ പോലെ മകള്‍ കണ്മണിയ്ക്കും ആരാധകര്‍ ഏറെയാണ് .
മകളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ കൊടുക്കുന്ന മുക്ത കണ്മണിയുടെ അഭിനയ മോഹത്തിനും വലിയ സപ്പോര്‍ട്ട് ആണ് നല്‍കുന്നത്. പത്താം വളവ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയിരിക്കുകയാണ് കണ്മണി. ഇതിനുമുമ്പ് സോഷ്യല്‍ മീഡിയയിലൂടെ മകളുടെ ടിക് ടോക് വീഡിയോകളും ഡാന്‍സ് വീഡിയോകളും എല്ലാം പങ്കുവെക്കും ആയിരുന്നു മുക്ത.
ഇപ്പോള്‍ അമ്മയുടെ മകളുടെ കിടിലന്‍ ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയുടെ മനംകവരുന്നത്. ഇത്തവണയും ഒരേ കളര്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് അമ്മയും മകളും എത്തിയത്.
പച്ചനിറത്തിലുള്ള സാരിയും ഡിസൈന്‍ വരുന്ന ബ്ലൗസുമാണ് മുക്ത ധരിച്ചത്. കണ്മണിയും ഇതേ കളര്‍ സ്കേര്‍ട്ടും ടോപ്പും ആണ് അണിഞ്ഞത്.