ബാലതാരമായി അഭിനയലോകത്ത് എത്തിയ നടിയാണ് മുക്ത്. മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി പിന്നീട് തമിഴ് തെലുങ്ക് കന്നട തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചു. തമിഴില്‍ ശ്രദ്ധിക്കപ്പെടുന്ന നടിയായി മാറാന്‍ മുക്തക്ക് സാധിച്ചു. വിവാഹത്തോടെയാണ് നടി അഭിനയത്തില്‍ നിന്ന് മാറി നില്ക്കാന് തുടങ്ങിയത്.
ഇപ്പോള്‍ കുടുംബ ജീവിതം ആസ്വദിക്കുകയാണ് ഈ താരം.
ഈ അടുത്താണ് മുക്തയുടെ മകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. പത്താം വളവ് എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച ഈ താരപുത്രി, പാട്ടിലും ഡാന്‍സിലും നേരത്തെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. റിമിടോമിയുടെ യൂട്യൂബ് ചാനല്‍ വഴിയാണ് കണ്മണിയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്.
ഇപ്പോള്‍ പത്താം വളവ് എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിന് എത്തിയ മുക്തയുടേയും മകളുടേയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്.
മിനി സ്കേര്ട്ടിലാണ് മുക്ത പരിപാടിക്ക് എത്തിയത്. ഒരു കുഞ്ഞു രാജകുമാരിയെപ്പോലെ ഗൗണ്‍ ധരിച്ച് തലയില്‍ കിരീടമൊക്കെ വച്ചായിരുന്നു കണ്മണി എത്തിയത്.